പ്രളയ ദുരിത ബാധിതര്‍ക്ക് സഹായഹസ്തവുമായി ഫര്‍ണിച്ചര്‍ മാനുഫാക്ചറേഴ്‌സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍

കാസര്‍കോട്: (www.kasargodvartha.com 12.10.2018) പ്രളയ ദുരിത ബാധിതര്‍ക്ക് സഹായഹസ്തവുമായി ഫര്‍ണിച്ചര്‍ മാനുഫാ ക്ചറേഴ്‌സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ (FuMMA) രംഗത്ത്. രണ്ടു വിധത്തിലാണ് പ്രളയബാധിതരെ സഹായിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അഞ്ചു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസത്തിലേക്ക് നല്‍കാനാണ് തീരുമാനം. അതോടൊപ്പം വെള്ളപ്പൊക്കത്തില്‍ നാശനഷ്ടം സംഭവിച്ച ഫര്‍ണിച്ചര്‍ നിര്‍മാതാക്കള്‍ക്കും സഹായം നല്‍കും. ഇതുകൂടാതെ സംസ്ഥാനത്തുടനീളം ഈ മേഖലയിലുള്ള ചെറുകിടക്കാര്‍ക്ക് 12 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പോളിസി നല്‍കാനും തീരുമാനിച്ചതായി ഭാരവാഹികള്‍ പറഞ്ഞു.
Kasaragod, News, Press meet, Furniture Manufacturers and Welfare Associations, Flood, FuMMA's help for Flood victims.

വാര്‍ത്താ സമ്മേളനത്തില്‍ കാസര്‍കോട് ജില്ലാ പ്രസിഡണ്ട് ഷാഫി നാലപ്പാട്, ജനറല്‍ സെക്രട്ടറി സുബാഷ് നാരായണന്‍, ട്രഷറര്‍ പി കെ രവീന്ദ്രന്‍, പ്രദീപ് കുമാര്‍, കുമാരന്‍ ഐശ്വര്യ, ഉണ്ണികൃഷ്ണന്‍ സി കെ, കെ ഒ മുഹമ്മദ് അലി എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, News, Press meet, Furniture Manufacturers and Welfare Associations, Flood, FuMMA's help for Flood victims.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?