കേരള ടെക്‌നിക്കല്‍ യൂണിവേസിറ്റി ഉത്തര മേഖല കബഡി ചാംമ്പ്യന്‍ഷിപ് സദ്ഗുരു സ്വാമി നിത്യാനന്ദ എന്‍ജിനീയറിങ് കോളജിന്

കണ്ണൂര്‍ : (www.kasargodvartha.com 29.10.2018) കേരള ടെക്‌നിക്കല്‍ യൂണിവേര്‍സിറ്റി പ്രഥമ എഫ് സോണ്‍ (ഉത്തരമേഖല) കബഡി ചാമ്പ്യന്‍പട്ടം സ്വാമി നിത്യാനന്ദ എഞ്ചിനിയറിങ് കോളജ് ടീം സ്വന്തമാക്കി . കണ്ണൂര്‍ ഗവ:എഞ്ചിനിയറിങ് കോളജില്‍ വെച്ചു നടന്ന ചാമ്പ്യന്‍ഷിപ്പില്‍ 12 ടീമുകള്‍ പങ്കെടുത്തിരുന്നു . ഗ്രൂപ്പ് ഘട്ടത്തില്‍ ബൈ ലഭിച്ച ടീം ക്വാര്‍ട്ടറില്‍ കോഴിക്കോട് എഞ്ചിനിയറിങ് കോളജിനെ കിഴടക്കി .

സെമിയില്‍ കാസര്‍കോട് ജില്ലയിലെ തന്നെ എന്‍.എം.ഐ.ടി. കോളജിനെതിരെ ആവേശകരമായ മത്സരത്തില്‍ 10 പോയന്റിന് പിന്നില്‍ നിന്നശേഷം ശക്തമായ തിരിച്ചുവരവിലൂടെ 3231 എന്ന സ്‌കോറിന് മത്സരം സ്വന്തമാക്കി . ഫൈനലില്‍ എസ്.എസ്.എന്‍.ഐ.ടി ടീം പയ്യന്നൂര്‍ കോളജിനെ മലര്‍ത്തിയടിച്ച് മത്സരവും കപ്പും സ്വന്തമാക്കി.

Kerala technical university Kabaddi championship bags Sadguru swami Nithyananda Engineering college, Kannur, news, Sports, Top-Headlines, kasaragod, Kannur, Kannur University, Education, Kerala

അഖിരോഷ് , മിഥുന്‍ , ജിബിന്‍ , ശ്രീഹരി , വിജിന്‍ , ബ്രിജിത്ത് ,സ്വരാഗ് , സുധിഷ് , അഭിജിത്ത് , ഷംബീല്‍ , മുഹ്‌സിന്‍, അശ്വിന്‍, നിതിന്‍ കൃഷ്ണന്‍ എന്നിവരടങ്ങിയതായിരുന്നു ടീം ലൈനപ്പ് . കോളജ് ജേഴ്‌സിയോ കോച്ചോ ഇല്ലാതെ കളത്തിലിറങ്ങിയ ടീം ഇല്ലായ്മകളോട് പടപൊരുതിയാണ് ജില്ലയുടെ തന്നെ അഭിമാനമായി മാറിയത് .

ആറോളം ഗവ കോളജ് ടീമുകള്‍ ഉള്‍പ്പെടെ പങ്കെടുത്ത ടുര്‍ണമെന്റിലാണ് ചാമ്പ്യന്മാരായത് എന്നത് വിജയത്തിന്റെ മാറ്റ് കൂട്ടുന്നു . ഇതോടെ തൃശൂരില്‍ നടക്കുന്ന ആള്‍ കേരള കെ.ടി.യു. കബഡി ടൂര്‍ണമെന്റിന് ടീം യോഗ്യത നേടി .

Keywords: Kerala technical university Kabaddi championship bags Sadguru swami Nithyananda Engineering college, Kannur, news, Sports, Top-Headlines, kasaragod, Kannur, Kannur University, Education, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?