എസ് കെ എസ് എസ് എഫ് കാംപസ് കാരവന്‍ നാളെ മൊഗ്രാലില്‍
കാസര്‍കോട് : വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ധാര്‍മ്മിക മൂല്യങ്ങള്‍ വളര്‍ത്തി കൊണ്ടു വരുന്നതിന് വേണ്ടി എസ് കെ എസ് എസ് എഫ് കാമ്പസ് വിംഗ് കാസര്‍ഗോട് ജില്ലാ കമ്മിറ്റി നടത്തുന്ന കാംപസ് കാരവന്‍ വെള്ളിയാഴ്ച വൈകുന്നേരം മൂഹ്യദ്ധീന്‍ ജുമാ മസ്ജിദ് മൊഗ്രാലില്‍ വെച്ച് നടക്കും. സംസ്ഥാന സെക്രട്ടറിയേറ്റംഗം സുഹൈര്‍ അസ്ഹരി പള്ളങ്കോട് ഉദ്ഘാടനം ചെയ്യും. സയ്യിദ് ഹംദുള്ള തങ്ങള്‍ മൊഗ്രാല്‍ പ്രാര്‍ത്ഥന നടത്തും.കാമ്പസ് വിംഗ് സംസ്ഥാന വൈസ് ചെയര്‍മാന്‍ ബാസിത്ത് പിണറായി, ഇബാദ് ട്രൈനര്‍ റഫീഖ് ചെന്നൈ എന്നിവര്‍ വ്യത്യസ്ത സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. നവാഗത സംഗമമായ ബിസ്മില്ലാഹ് കാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനവും ഇതിനോടപ്പം നടക്കും
Powered by Info News For You
Comments
Post a Comment