ശബരിമല വിഷയം: റിവ്യൂ ഹര്‍ജികള്‍ പരിഗണിക്കുന്ന കാര്യത്തില്‍ തീരുമാനം നാളെ
ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്നതില്‍ തീരുമാനം നാളെ. ഹര്‍ജികള്‍ എപ്പോള്‍ പരിഗണിക്കണമെന്ന് സുപ്രീംകോടതി നാളെ തീരുമാനിക്കും. യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന വിധിക്കെതിരെയാണ് ഹര്‍ജി. 19 പുനഃപരിശോധനാ ഹര്‍ജികളാണ് ശബരിമല വിഷയത്തില്‍ കോടതിയില്‍ എത്തിയത്. ശബരിമലയില്‍ നിലനില്‍ക്കുന്ന അടിയന്തരസാഹചര്യം കണക്കിലെടുത്ത് ഉടന്‍ ഹര്‍ജി പരിഗണിയ്ക്കണമെന്നായിരുന്നു ഒരു സംഘം അഭിഭാഷകര്‍ ആവശ്യപ്പെട്ടത്. ശബരിമലയില്‍ ഇതരമതസ്ഥര്‍ കയറുന്നത് തടയണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയും ഇക്കൂട്ടത്തില്‍ പെടും.
Powered by Info News For You

Comments
Post a Comment