പളനിസ്വാമി പെട്ടു; അഴിമതി ആരോപണം സിബിഐ അന്വേഷിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: (www.kvartha.com 12.10.2018) പളനിസ്വാമി പെട്ടു. അഴിമതി ആരോപണം സിബിഐ അന്വേഷിക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. റോഡ് നിര്‍മാണത്തിനു നല്‍കിയ കരാറില്‍ അഴിമതി നടന്നതായാണ് തമിഴ്‌നാട് മുഖ്യമന്തരിക്കെതിരെയുള്ള ആരോപണം. പ്രതിപക്ഷ കക്ഷിയായ ഡിഎംകെ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റീസ് എ ഡി ജഗദീഷ് ചന്ദ്രയാണ് അന്വേണത്തിനു ഉത്തരവിട്ടത്.

വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഡിഎംകെ ഓര്‍ഗനൈസിംഗ് സെക്രട്ടറി ആര്‍ എസ് ഭാരതി സമര്‍പ്പിച്ച പരാതിയില്‍ വിജിലന്‍സിന്റെ നടപടി തൃപ്തികരമല്ലെന്നു കോടതി ചൂണ്ടിക്കാട്ടി. ഒരാഴ്ചയ്ക്കുള്ളില്‍ കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സിബിഐക്ക് കൈമാറണമെന്ന് കോടതി ആവശ്യപ്പെട്ടു.
Tamil Nadu CM Palaniswami, Chennai, Chief Minister, National, News, High Court, Tamil Nadu, Madras HC orders CBI probe into corruption charges against Tamil Nadu CM Palaniswami

പ്രാഥമിക അന്വേഷണം മൂന്നു മാസത്തിനുള്ളില്‍ സിബിഐ പൂര്‍ത്തിയാക്കണമെന്നും പരാതിയില്‍ കഴമ്പുണ്ടെന്നു മനസിലായാല്‍ കേസുമായി മുന്നോട്ടുപോകാമെന്നും കോടതി പറഞ്ഞു. റോഡ് നിര്‍മാണത്തിനു 3,500 കോടി രൂപയുടെ കരാര്‍ പളനിസ്വാമി തന്റെ ബന്ധുക്കള്‍ക്കും ബിനാമികള്‍ക്കുമായി നല്‍കിയെന്നാണ് ആരോപണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Tamil Nadu CM Palaniswami, Chennai, Chief Minister, National, News, High Court, Tamil Nadu, Madras HC orders CBI probe into corruption charges against Tamil Nadu CM Palaniswami 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?