എ സി ഓണ്‍ ചെയ്ത് ഉറങ്ങിയ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍, അന്വേഷണ ഫലം പുറത്തുവന്നു

ചെന്നൈ: (www.kvartha.com 03.10.2018) എ സി ഓണ്‍ ചെയ്ത് ഉറങ്ങാന്‍ കിടന്ന ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണ ഫലം പുറത്തുവന്നു. എസിയില്‍ നിന്നുള്ള വിഷപ്പുക ശ്വസിച്ചാണ് മരണമെന്നാണ് വിവരം. പോലീസ് അന്വേഷണത്തിലാണ് എസിയില്‍ നിന്നുമുള്ള വിഷവാതകമാണ് മരണകാരണമെന്ന് കണ്ടെത്തിയത്.

തമിഴ്‌നാട്ടിലെ തിരുവള്ളുവര്‍ ജില്ലയില്‍ കോയമ്പേടിയിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് ഒരു കുടുംബത്തിലെ മൂന്ന് പേരെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ അയല്‍വാസികള്‍ കണ്ടെത്തിയത്. വീട്ടില്‍ ആരെയും കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

അപകടമുണ്ടായ പ്രദേശത്ത് രാത്രിയില്‍ വൈദ്യുത തടസ്സമുണ്ടായിരുന്നെന്നും അതിനാല്‍ വീട്ടിലെ ഇന്‍വെര്‍ട്ടര്‍ ഓണാക്കിയാണ് ഇവര്‍ കിടന്നതെന്നും പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. എന്നാല്‍ രാത്രി വൈകി വൈദ്യുതി വന്നിരുന്നെങ്കിലും എസിയിലുണ്ടായ സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിഷവാതകം പുറന്തള്ളുകയായിരുന്നുവെന്നാണ് വിവരം.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: chennai, News, National, India, Death, Family, Police, Tamilnadu, Chennai family suffocates to death due to gas leak from AC after power cut



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?