താലോലിച്ചു വളര്‍ത്തിയ മകള്‍ കാമുകന്റെ കൂടെ ഇറങ്ങിപ്പോയി; കണ്ടിട്ടും തിരിഞ്ഞുനോക്കിയില്ല, മാതാവ് കുഴഞ്ഞുവീണു, പോലീസ് സ്‌റ്റേഷനില്‍ വികാരഭരിത രംഗങ്ങള്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 06.10.2018) കാമുകനോടൊപ്പം ഇറങ്ങിപ്പോയ സ്നേഹിച്ചുവളര്‍ത്തിയ മകള്‍ പോലീസ് സ്റ്റേഷനില്‍ മാതാവിനെ കണ്ടിട്ടും തിരിഞ്ഞുനോക്കിയില്ല. തന്റെ കണ്ണീരിന് മുന്നിലും മകളുടെ മനസലിയാതെ വന്നപ്പോള്‍ നൊന്തുപെറ്റ മാതാവ് കുഴഞ്ഞുവീണു. വെള്ളിയാഴ്ച രാവിലെ ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനിലാണ് വികാരഭരിതമായ രംഗങ്ങള്‍ അരങ്ങേറിയത്.

കഴിഞ്ഞ ദിവസം അരയി പാലക്കാലില്‍ നിന്നും വീടുവിട്ട 21കാരിയാണ് കാമുകനോടൊപ്പം ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ നേരിട്ട് ഹാജരായത്. മാതാവിന്റെ പരാതി പ്രകാരം ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് വെള്ളിയാഴ്ച രാവിലെ കാമുകനായ മടിക്കൈ കോങ്കോട്ടെ പ്ലബിംഗ് ജോലിക്കാരനായ യുവാവിനോടൊപ്പം യുവതി ഹാജരായത്.

മകള്‍ പോലീസ് സ്റ്റേഷനില്‍ എത്തിയിട്ടുണ്ടെന്നറിഞ്ഞാണ് രാവിലെ തന്നെ മാതാവ് മകളെ കാണാന്‍ സ്റ്റേഷനിലേക്കെത്തിയത്. എന്നാല്‍ മകള്‍ മാതാവിനെ തിരിഞ്ഞു നോക്കാന്‍ പോലും തയ്യാറായില്ല. തുടര്‍ന്ന് ഉച്ചയോടെ പെണ്‍കുട്ടിയെ പോലീസ് ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി. കഴിഞ്ഞ ദിവസം രാവിലെ 11 മണിക്ക് വീട്ടില്‍ നിന്നും ഇറങ്ങിയ പെണ്‍കുട്ടി ഏറെ വൈകിയും തിരിച്ചെത്തിയില്ല. തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിക്കുന്നതിനിടയില്‍ യുവതി മാതാവിനെ മൊബൈല്‍ ഫോണില്‍ വിളിച്ച് തന്നെ അന്വേഷിക്കേണ്ടെന്ന് പറഞ്ഞിരുന്നു.
തുടര്‍ന്ന് മാതാവ് ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കി.

പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടയില്‍ യുവതി മടിക്കൈ കോങ്കോട്ടെ പ്ലബിംഗ് ജോലിക്കാരനായ യുവാവിന്റെ കൂടെപ്പോയെന്ന് വ്യക്തമായി. ഇരുവരും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നുവത്രെ. ഇതിനിടയില്‍ തീരദേശത്തുള്ള യുവാവുമായി പെണ്‍കുട്ടിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. ഇതിന് തൊട്ടുപിറകെ യുവതി സ്ഥലംവിടുകയും ചെയ്തു. യുവതി വീട്ടില്‍ നിന്നും ഇറങ്ങുന്നതിനു ദിവസങ്ങള്‍ക്കു മുമ്പ് തന്നെ തന്റെ വസ്ത്രങ്ങളും മറ്റ് സാധനങ്ങളും കാമുകന്റെ വീട്ടിലേക്ക് എത്തിച്ചിരുന്നുവത്രെ.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, Top-Headlines, Daughter went with lover; Mother falls down
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?