കുഞ്ഞിന്റെ ചോറൂണിന് പുറപ്പെട്ട യുവതി വാഹനത്തില്‍ കുഴഞ്ഞുവീണു മരിച്ചു

കണ്ണൂര്‍:  (www.kvartha.com 14.10.2018) കുഞ്ഞിന്റെ ചോറൂണിന് പുറപ്പെട്ട യുവതി വാഹനത്തില്‍ കുഴഞ്ഞുവീണു മരിച്ചു. ചാവശ്ശേരി പറമ്പിലെ അള്ളോത്തില്‍ വീട്ടില്‍ പി വിജേഷിന്റെ ഭാര്യ എന്‍ നിഷ (30)യാണ് മരിച്ചത്. ശനിയാഴ്ചയാണ് സംഭവം. കുഞ്ഞിന്റെ ചോറൂണിനായി കൂത്താമ്പേറ്റ് ക്ഷേത്രത്തിലേക്കുള്ള വഴിയില്‍ മട്ടന്നൂര്‍ വിമാനത്താവള പരിസരത്ത് എത്തിയപ്പോള്‍ കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തുകയായിരുന്നു.

ആലച്ചേരി മുഴുപ്പഞ്ചേരി ക്ഷേത്രത്തിന് സമീപത്തെ ഞാലില്‍ വീട്ടില്‍ ഹരിദാസന്‍- പരേതയായ നിര്‍മല ദമ്പതികളുടെ മകളാണ്. മകന്‍: ഹൃതുദേവ്. മൃതദേഹം ആലച്ചേരിയിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kannur, News, Death, Obituary, Woman, Woman died in Vehicle
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?