ചിത്രീകരണം അനന്തമായി നീളുന്നു; തിരക്കഥ തിരിച്ചുതരണമെന്നാവശ്യപ്പെട്ട് എം ടി കോടതിയില്‍, ഏറെ കൊട്ടിഘോഷിക്കപ്പെട്ട രണ്ടാമൂഴം പ്രതിസന്ധിയില്‍
കോഴിക്കോട് : (www.kvartha.com 11.10.2018) ചിത്രീകരണം അനന്തമായി നീളുന്നതിനെ തുടര്‍ന്ന് ബ്രഹ്മാണ്ഡ ചിത്രം 'രണ്ടാമൂഴം' പ്രതിസന്ധിയില്‍. 1000 കോടി രൂപ ചെലവില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ സിനിമയില്‍നിന്ന് എഴുത്തുകാരനും തിരക്കഥാകൃത്തുമായ എം.ടി.വാസുദേവന്‍ നായര്‍ പിന്മാറുന്നതോടെയാണ് ഏറെ കൊട്ടിഘോഷിക്കപ്പെട്ട ചിത്രം പ്രതിസന്ധിയിലായത്.
സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോനുമായുള്ള കരാര്‍ അവസാനിച്ചെന്നും തിരക്കഥ തിരിച്ചുകിട്ടണമെന്നും ആവശ്യപ്പെട്ട് എംടി കോഴിക്കോട് മുന്‍സിഫ് കോടതിയെ സമീപിച്ചിരിക്കയാണ്. തിരക്കഥ കൈമാറുമ്പോള്‍ മുന്‍കൂറായി കൈപ്പറ്റിയ പണം തിരിച്ചുനല്‍കാമെന്നും ഹര്‍ജിയില്‍ പറയുന്നു.
ഹര്‍ജി വ്യാഴാഴ്ച കോഴിക്കോട് മുന്‍സിഫ് കോടതി പരിഗണിച്ചേക്കും. വര്‍ഷങ്ങള്‍ നീണ്ട പഠനത്തിനും ഗവേഷണത്തിനും ഒടുവിലാണു രണ്ടാമൂഴം എന്ന മാസ്റ്റര്‍പീസ് നോവല്‍ എംടി എഴുതിയത്. അത്രയും തന്നെ സമയമെടുത്താണു തിരക്കഥ ഒരുക്കിയതും. എന്നാല്‍ തന്റെ ആത്മാര്‍ത്ഥതയുടെ ഒരു അംശം പോലും അണിയറ പ്രവര്‍ത്തകരില്‍നിന്ന് ഉണ്ടായില്ലെന്ന തോന്നലാണു എംടിയെ പിന്‍മാറ്റത്തിനു പ്രേരിപ്പിച്ചതെന്നാണ് അറിയാന്‍ കഴിഞ്ഞത്.
നാലുവര്‍ഷം മുമ്പാണു ശ്രീകുമാര്‍ മേനോനുമായി കരാര്‍ ഉണ്ടാക്കിയത്. തുടര്‍ന്നു മലയാളം, ഇംഗ്ലിഷ് തിരക്കഥകള്‍ നല്‍കി. മൂന്നുവര്‍ഷത്തിനകം ചിത്രീകരണം തുടങ്ങണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ കരാര്‍ പ്രകാരം ചിത്രീകരണം തുടങ്ങിയില്ല. ഒരു വര്‍ഷം കൂടി സമയം നീട്ടിനല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായില്ലെന്നും എംടി ആരോപിക്കുന്നു.
ചിത്രത്തില്‍ ഭീമന്റെ റോളില്‍ മോഹന്‍ലാലിനെയാണു പ്രഖ്യാപിച്ചത്. 'മഹാഭാരത്' എന്ന പേരില്‍ രണ്ടു ഭാഗങ്ങളായി 1000 കോടി രൂപ ചെലവിലൊരുക്കുന്ന സിനിമ ഇന്ത്യയിലെതന്നെ ഏറ്റവും ചെലവേറിയതാകുമെന്നാണു കരുതിയിരുന്നത്.
2019 ജൂലൈയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും ഏഷ്യയില്‍ ഇതുവരെ നിര്‍മിക്കപ്പെട്ടതില്‍ ഏറ്റവും വലിയ പ്രൊഡക്ഷന്‍ ആയിരിക്കും ചിത്രമെന്നും നിര്‍മാതാവ് ബി.ആര്‍.ഷെട്ടി പറഞ്ഞിരുന്നു. ഇന്ത്യന്‍ സിനിമയിലെയും ലോകസിനിമയിലെയും ആഘോഷിക്കപ്പെട്ട നിരവധി താരങ്ങള്‍ ചിത്രത്തിലുണ്ടാകുമെന്നും.

പ്രീപ്രൊഡക്ഷന്‍ ജോലികള്‍ അവസാനഘട്ടത്തിലാണെന്നും പ്രഖ്യാപനമുണ്ടായി. ആദ്യഭാഗം പുറത്തിറങ്ങി നാലു മാസത്തിനുശേഷം രണ്ടാംഭാഗം പുറത്തെത്തുമെന്നാണ് അണിയറക്കാര്‍ അറിയിച്ചിരുന്നത്. രണ്ടാമൂഴത്തിനായി താന്‍ ഒരുവര്‍ഷം മാറ്റിവയ്ക്കുമെന്ന് മോഹന്‍ലാലും വ്യക്തമാക്കിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: MT Vasudevan Nair withdraws from Mohanlal's 'Mahabharata', set to demand screenplay back, Kozhikode, News, Trending, Cinema, Director, Mohanlal, Court, Entertainment, Controversy, Kerala.

Powered by Info News For You

Comments
Post a Comment