തന്ത്രിയും തന്ത്രികുടുംബവും മാത്രമടങ്ങുന്നതല്ല ഹിന്ദു സമൂഹം; ഹിന്ദുത്വം പറഞ്ഞു കലാപമുണ്ടാക്കരുത്; സ്ത്രീകള്‍ ശബരിമലയ്ക്ക് പോകരുതെന്നും വെള്ളാപ്പള്ളി

കണിച്ചുകുളങ്ങര: (www.kvartha.com 09.10.2018) ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നിരപരാധിത്വം വ്യക്തമാക്കി കഴിഞ്ഞുവെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശബരിമല വിഷയത്തില്‍ എസ്എന്‍ഡിപി സമരത്തിനില്ല. തന്ത്രിയും തന്ത്രികുടുംബവും മാത്രമടങ്ങുന്നതല്ല ഹിന്ദു സമൂഹം. ഹിന്ദു സംഘടനകളെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു വിളിക്കണം. വിഷയത്തില്‍ എസ്.എന്‍.ഡി.പി യോഗം ഭാരവാഹികളുടെ യോഗം വിളിക്കും.

നിഴലിനോട് യുദ്ധം ചെയ്യുകയാണ് സമരക്കാര്‍ ചെയ്യുന്നത്. നുണ പറഞ്ഞ് നേരാക്കുന്ന ഗീബല്‍സിയന്‍ തന്ത്രമാണ് ഇവരുടേത്. ശബരിമല വിധിയെ പ്രതിരോധിക്കേണ്ടതു കര്‍മം കൊണ്ടാണ്. സ്ത്രീകള്‍ ശബരിമലയില്‍ പോവാതിരിക്കുകയാണു വേണ്ടത്. ഹിന്ദുത്വം പറഞ്ഞു കലാപമുണ്ടാക്കരുതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Vellappally Natesan supports to Kerala government in Sabarimala women entry, Sabarimala Temple, Trending, Controversy, Religion, Protesters, Police, Vellapally Natesan, News, Kerala

സമരക്കാര്‍ മറ്റ് ഹിന്ദു വിഭാഗങ്ങളോട് ഒരു തരത്തിലുള്ള കൂടിയാലോചനകളും നടത്തിയില്ല. ഈഴവ സമുദായത്തോടോ, പട്ടികജാതി പട്ടികവര്‍ഗത്തോടോ കൂടിയാലോചന നടത്തിയില്ല. അടുത്ത വിമോചന സമരമാണോ ഇവര്‍ ലക്ഷ്യമിടുന്നത്. സമരക്കാരുടെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടാന്‍ സമാനമനസ്‌കരുമായി സഹകരിച്ച് എസ്.എന്‍.ഡിപി യോഗം രംഗത്തിറങ്ങും.

ദേവസ്വം ബോര്‍ഡും മറ്റ് സ്ഥാനങ്ങളും സവര്‍ണ വിഭാഗങ്ങളാണ് കയ്യാളുന്നത്. നാല് ശതമാനം മാത്രമാണ് ഇവിടങ്ങളിലെ അവര്‍ണ പ്രാതിനിധ്യം. ശബരിമലയിലെ പല ചടങ്ങുകളും അവര്‍ണരില്‍ നിന്ന് സവര്‍ണര്‍ പിടിച്ചെടുത്തു. 1991 ന് ശേഷം മാത്രമാണ് സ്ത്രീ പ്രവേശനം ഇല്ലാതായത്. സമരത്തിന്റെ പേരിലുള്ള കലാപങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല.

അയ്യപ്പഭക്തരുടെ പ്രതിഷേധത്തിന് എസ്എന്‍ഡിപി യോഗത്തിന്റെ പിന്തുണയില്ല. കോടതിവിധിക്കെതിരെ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയതു ശരിയായില്ല. സമരം തുടര്‍ന്നാല്‍ സമാന്തരപ്രതിരോധ സമരത്തെ കുറിച്ച് എസ്എന്‍ഡിപി ആലോചിക്കും. ഇപ്പോള്‍ നടക്കുന്ന സമരം സര്‍ക്കാരിനെ താഴെ ഇറക്കാനുള്ള ഗൂഢാലോചനയാണ്. ശബരിമല സ്ത്രീപ്രവേശനത്തില്‍ സുപ്രീംകോടതി വിധി അംഗീകരിക്കണം എന്നും വെള്ളാപ്പള്ളി അറിയിച്ചു.

ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് നിലപാടില്ലെന്ന് പറഞ്ഞ വെള്ളാപ്പള്ളി രണ്ടു വള്ളത്തിലും കാലുവയ്ക്കുന്ന എ. പത്മകുമാര്‍ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടു. ദേവസ്വം പ്രസിഡന്റ് എന്‍എസ്എസിന്റെ ആളാണോ പാര്‍ട്ടിയുടെ ആളാണോ എന്ന് ഇപ്പോള്‍ പറയുന്നില്ല. എസ്എന്‍ഡിപിയിലെ പെണ്ണുങ്ങള്‍ ശബരിമലയ്ക്കു പോകില്ല. പോകരുതെന്നാവശ്യപ്പെട്ട് സര്‍ക്കുലര്‍ ഇറക്കേണ്ട കാര്യമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ദേവസ്വം ബോര്‍ഡില്‍ എന്നും അയിത്തം നേരിടുന്നവരാണ് ഞങ്ങള്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Vellappally Natesan supports to Kerala government in Sabarimala women entry, Sabarimala Temple, Trending, Controversy, Religion, Protesters, Police, Vellapally Natesan, News, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?