നിലയ്ക്കലിലെ ആക്രമത്തില്‍ വിശ്വാസികളെ പഴിചാരി ബിജെപി; അക്രമത്തിന് പിന്നില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണെന്നതിന്റെ തെളിവുകള്‍ പുറത്തുവന്നതിന് പിന്നാലെ അക്രമം നടത്തിയത് അയ്യപ്പഭക്തരാണെന്നാരോപിച്ച് കെ സുരേന്ദ്രന്‍

നിലയ്ക്കല്‍: (www.kvartha.com 17.10.2018) നിലയ്ക്കലിലെ ആക്രമത്തില്‍ വിശ്വാസികളെ പഴിചാരി ബിജെപി തടിയൂരുന്നു. നിലയ്ക്കലിലും പമ്പയിലും അക്രമം അഴിച്ചുവിട്ടത് അയ്യപ്പഭക്തരാണെന്നാണ് ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന്‍ ആരോപിച്ചിരിക്കുന്നത്. നേരത്തെ അക്രമത്തിന് പിന്നില്‍ ആര്‍എസ്എസ് - ബിജെപി പ്രവര്‍ത്തകരാണെന്നതിന്റെ തെളിവുകള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ അക്രമത്തിന്റെ ഉത്തരവാദിത്വം അയ്യപ്പഭക്തരുടെ തലയില്‍ കെട്ടിവെച്ച് സംസ്ഥാന സെക്രട്ടറി തടിയൂരിയത് ഇരട്ടത്താപ്പാണെന്നാണ് ആക്ഷേപം.

ബുധനാഴ്ച ശബരിമല നട തുറന്ന പശ്ചാത്തലത്തില്‍ രാവിലെ മുതല്‍ വന്‍ പ്രതിഷേധമാണ് പമ്പയിലും നിലയ്ക്കലിലും നിലനിന്നിരുന്നത്. ഇതിനിടയില്‍ രാഷ്ട്രീയ മുതലെടുപ്പിനായി ചിലര്‍ നുഴഞ്ഞുകയറിയെന്നാണ് ആരോപണം. അതിനിടെ ആക്രമികളുടെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇതില്‍ ബിജെപി- ആര്‍എസ്എസ് സജീവ പ്രവര്‍ത്തകരായിരുന്നു ഉണ്ടായിരുന്നതെന്നാണ് വിവരം.
Trending, Pathanamthitta, Kerala, Trending, Sabarimala, Sabarimala Temple, K. Surendran, Sabarimala: BJP against religious protesters

എന്നാല്‍ നിലയ്ക്കലിലും പമ്പയിലും സന്നിദാനത്തും അക്രമം അഴിച്ചുവിട്ടത് അയ്യപ്പഭക്തന്മാരാണെന്നും പിന്നില്‍ ബിജെപിയെയും ആര്‍ എസ് എസിനെയും ബലിയാടാക്കരുതെന്നും ആവശ്യപ്പെട്ട് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ രംഗത്തെത്തിയത് പ്രതിഷേധക്കാരായ വിശ്വാസികളില്‍ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. അയ്യപ്പഭക്തര്‍ നടത്തുന്ന സമാധാനപരമായ പ്രതിഷേധപരിപാടികളുടെ മറവില്‍ ചിലര്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതാണ് ആശയക്കുഴപ്പമുണ്ടാക്കുന്നത്.

നേരത്തെ അയ്യപ്പ ദര്‍ശനത്തിനായി ആന്ധ്രയില്‍ നിന്നെത്തിയ സംഘത്തെയും, മാധ്യമപ്രവര്‍ത്തകരെയും സമരാനുകൂലികള്‍ തല്ലിയോടിച്ചിരുന്നു. ന്യൂസ്18, റിപ്പബ്ലിക് ടിവി, ഇന്ത്യാ ടുടെ തുടങ്ങിയ മാധ്യമങ്ങളുടെ സംഘങ്ങള്‍ക്കുനേരെയാണ് ആക്രമണം ഉണ്ടായത്. സമരക്കാര്‍ പോലീസിനുനേരെയും അക്രമം അഴിച്ചുവിട്ടു. സമരക്കാരെ തടയാനെത്തിയ പോലീസുകാര്‍ക്ക് നേരെ സമരാനുകൂലികള്‍ കല്ലെറിഞ്ഞു. അക്രമം രൂക്ഷമായപ്പോള്‍ പോലീസ് ലാത്തി വീശുകയും സമരക്കാര്‍ക്ക് നേരെ കല്ലേറ് നടത്തുകയുമായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Trending, Pathanamthitta, Kerala, Trending, Sabarimala, Sabarimala Temple, K. Surendran, Sabarimala: BJP against religious protesters 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?