പുല്ലരിയുന്നതിനിടയില്‍ തൊഴിലാളി കിണറ്റില്‍ വീണുമരിച്ചു

മുള്ളേരിയ: (www.kasargodvartha.com 03.10.2018) പുല്ലരിയുന്നതിനിടയില്‍ തൊഴിലാളി കിണറ്റില്‍ വീണു മരിച്ചു. ബെള്ളൂര്‍ പെല്‍ത്താടിയിലെ പരേതനായ ഭട്ട്യപ്പ റൈയുടെ മകന്‍ ബാലകൃഷ്ണ റൈ (64)യാണ് മരിച്ചത്. ബുധനാഴ്ച്ച രാവിലെ 10 മണിയോടെയാണ് അപകടം. എടമുഖറിലെ സ്വകാര്യവ്യക്തിയുടെ തോട്ടത്തില്‍ പുല്ലരിയുന്നതിനിടെ തെന്നി വീനതാണെന്ന് സംശയിക്കുന്നു.
Mulleria, Kasaragod, News, Obituary, Balakrishna Rai, 64 year old man drowned to death

ഏറെ നേരമായിട്ടും കാണാത്തതിനെ തുടര്‍ന്ന് സ്ഥലമുടമ തിരച്ചില്‍ നടത്തിയപ്പോള്‍ കിണറ്റില്‍ ചെരുപ്പുകള്‍ പൊങ്ങി കിടക്കുന്നത് കണ്ടു. കാസര്‍കോട് നിന്ന് അഗ്‌നിശമനസേന വന്ന് തിരച്ചില്‍ നടത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

ലീലാവതിയാണ് ഭാര്യ. മക്കള്‍ ഉദയകുമാര്‍, പ്രേമലത, ഉഷാലത, പുഷ്പലത. മരുമക്കള്‍ ഭവാനി, ശ്രീനിവാസ, ശിവാനന്ദ, പ്രവീണ്‍. സഹോദരങ്ങള്‍ സുന്ദര റൈ, നാരായണ റൈ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Mulleria, Kasaragod, News, Obituary, Balakrishna Rai, 64 year old man drowned to death
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?