കുറ്റിക്കോലില്‍ അവിശ്വാസം പരാജയപ്പെട്ടതിനു പിന്നാലെ സി പി എം- സി പി ഐ പോര് വീണ്ടും മുറുകി; ഇടതുമുന്നണിയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായാണ് സി പി ഐ അംഗവും നേതൃത്വവും പ്രവര്‍ത്തിച്ചതെന്ന് സി പി എം നേതാവിന്റെ കുറ്റപ്പെടുത്തല്‍
കുറ്റിക്കോല്‍: (www.kasargodvartha.com 25.10.2018) കുറ്റിക്കോല്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസ് വിമത പി ജെ ലിസിക്കെതിരെ സി പി എമ്മിലെ പി ദിവാകരന്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയം ദയനീയമായി പരാജയപ്പെട്ടതിനു പിന്നാലെ പഞ്ചായത്തില്‍ സി പി എം- സി പി ഐ പോര് വീണ്ടും മുറുകി. ഇടതുമുന്നണിയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായാണ് സി പി ഐ അംഗവും നേതൃത്വവും പ്രവര്‍ത്തിച്ചതെന്ന് ദിവാകരന്‍ കുറ്റപ്പെടുത്തി.
ദേശീയതലത്തിലടക്കം കോണ്‍ഗ്രസിനെയും ബി ജെ പിയെയും എതിര്‍ക്കുക എന്ന പ്രഖ്യാപിത നിലപാടാണ് ഇടതുപക്ഷം സ്വീകരിച്ചു വരുന്നത്. ഇതിനു വിരുദ്ധമായ രീതിയിലാണ് സി പി ഐ ലോക്കല്‍ നേതൃത്വം സ്വീകരിച്ചിരിക്കുന്നത്. സി പി ഐയുടെ നിര്‍മല കുമാരിയാണ് സി പി എം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ പങ്കെടുക്കാതെ മാറിനിന്നത്. സ്വന്തം പാളയത്തിലെ വോട്ട് പോലും ഉറപ്പിക്കാന്‍ ഇടതുമുന്നണിക്ക് കഴിയാതെ പോയതോടെ മുന്നണി ബന്ധം കുറ്റിക്കോലില്‍ പാടെ തകര്‍ന്നിരിക്കുകയാണ്.
വിമത കോണ്‍ഗ്രസ്- ബി ജെ പി സഖ്യത്തിന് സഹായകമാകുന്ന നിലപാടാണ് സി പി ഐ നേതൃത്വം സ്വീകരിച്ചത്. സി പി എം കൊണ്ടുവന്ന അവിശ്വാസം സാങ്കേതികമായി വിജയിച്ചുവെന്നാണ് സി പി എം അവകാശപ്പെടുന്നത്. സ്വതന്ത്ര അംഗങ്ങളെ പോലും കൂടെ നിര്‍ത്താന്‍ സി പി എമ്മിന് കഴിയാതിരുന്നത് പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ ഭിന്നതയ്ക്ക് കാരണമായിട്ടുണ്ട്. കുറ്റിക്കോല്‍ പഞ്ചായത്തില്‍ എല്‍ ഡി എഫ് സംവിധാനം പൂര്‍ണമായും പരാജയപ്പെട്ടിരിക്കുകയാണെന്നും പല തവണ എല്‍ ഡി എഫ് കമ്മിറ്റി വിളിച്ചു ചേര്‍ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും സി പി എം തയ്യാറാകുന്നില്ലെന്നാണ് സി പി ഐ കുറ്റപ്പെടുത്തുന്നത്. ഇതെല്ലാം കൊണ്ടു തന്നെയാണ് അവിശ്വാസ പ്രമേയത്തില്‍ നിന്നും സി പി ഐ വിട്ടുനില്‍ക്കാന്‍ കാരണമെന്നാണ് സി പി ഐ കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം.
സി പി എമ്മിനോളൊപ്പം തന്നെ കുറ്റിക്കാലില്‍ സി പി ഐക്ക് വളര്‍ച്ചയുണ്ടായിട്ടുണ്ടെന്നും അതുകൊണ്ടു തന്നെ ഇതിന്റെ പേരില്‍ സി പി എം, സി പി ഐയെ ഒറ്റപ്പെടുത്താന്‍ ബോധപൂര്‍വ്വമായ നീക്കം നടത്തുന്നുവെന്നുമാണ് സി പി ഐ കേന്ദ്രങ്ങള്‍ കുറ്റപ്പെടുത്തുന്നത്. എല്‍ ഡി എഫ് കമ്മിറ്റി വിളിച്ചു ചേര്‍ക്കാനോ മുന്നണിയുടെ മറ്റ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനോ സി പി എമ്മിന് താത്പര്യമില്ല. ഇത്തരമൊരു സാഹചര്യത്തില്‍ സി പി എം കൊണ്ടുവന്ന അവിശ്വാസത്തെ പിന്തുണക്കേണ്ട യാതൊരു ബാധ്യതയും സി പി ഐക്കില്ലെന്നും നേതൃത്വവുമായി ബന്ധപ്പെട്ടവര്‍ സൂചിപ്പിക്കുന്നു. വരും ദിവസങ്ങളിലും സി പി എം - സി പിഐ പോര് മുറുകാനാണ് സാധ്യത. നേരത്തെ സി പി എമ്മിലുണ്ടായിരുന്ന മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് പി ഗോപാലന്‍ മാസ്റ്റര്‍ അടക്കമുള്ള നിരവധി നേതാക്കളും പ്രവര്‍ത്തകരും ഇപ്പോള്‍ സി പി ഐ പക്ഷത്താണ്. എല്‍ ഡി എഫ് എല്‍ ഡി എഫ് യോഗം വിളിച്ചുചേര്‍ത്താല്‍ ഈ നേതാക്കളില്‍ സംബന്ധിക്കുമെന്നും അവരെയൊന്നും സി പി എം നേതൃത്വത്തിന് ഉള്‍കൊള്ളാന്‍ കഴിയില്ലെന്നതും കൊണ്ടാണ് മുന്നണി സംവിധാനം മരവിപ്പിച്ചിരിക്കുന്നതെന്നും സി പി ഐ കേന്ദ്രങ്ങള്‍ കുറ്റപ്പെടുത്തുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: CPM-CPI Conflict in Kuttikkol, Kuttikol, Nws, Kasaragod, Top-Headlines, CPM, CPI, Panchayath President.

Powered by Info News For You

Comments
Post a Comment