സൗദിയില്‍ വീട്ടുടമയുടെ മര്‍ദനവും, മാനസിക പീഡനവും; വനിതാ അഭയകേന്ദ്രത്തിലായിരുന്ന ഇന്ത്യക്കാരി ഒടുവില്‍ നാട്ടിലേക്ക് മടങ്ങി

ദമ്മാം: (www.kvartha.com 28.10.2018) വനിതാ അഭയകേന്ദ്രത്തില്‍ നിന്നും നവയുഗം സാംസ്‌ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ ആന്ധ്ര സ്വദേശിനിയായ വീട്ടുജോലിക്കാരി നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. നല്‍ഗൊണ്ട എസ്.ടി.കോളനി സ്വദേശിനി പുഷ്പ സ്വര്‍ണ്ണയാണ് ജോലിസ്ഥലത്തെ ദുരിതങ്ങള്‍ കാരണം നാട്ടിലേയ്ക്ക് മടങ്ങിയത്.

രണ്ടര വര്‍ഷം മുമ്പാണ് പുഷ്പ സൗദി അറേബ്യയിലെ നായ്‌റിയ എന്ന സ്ഥലത്തുള്ള ഒരു സൗദി കുടുംബത്തില്‍ വീട്ടുജോലിക്കാരിയായി എത്തിയത്. സ്‌പോണ്‍സര്‍ വളരെ നല്ല മനുഷ്യനായിരുന്നു. ആ വീട്ടില്‍ മറ്റു ബുദ്ധിമുട്ടുകള്‍ ഒന്നുമില്ലാതെ രണ്ടു വര്‍ഷം പുഷ്പ ജോലി ചെയ്തു. രണ്ടു വര്‍ഷത്തിന് ശേഷം സ്‌പോണ്‍സര്‍ പുഷ്പയെ മറ്റൊരു വീട്ടില്‍ ജോലിയ്ക്ക് കൊണ്ട് ചെന്നാക്കി. ആ വീട്ടിലെ ജോലി സാഹചര്യങ്ങള്‍ വളരെ മോശമായിരുന്നു. ശാരീരികമായ മര്‍ദനവും, മാനസികവുമായ പീഡനവും കാരണം അവിടെ നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഉണ്ടായിരുന്നതെന്ന് പുഷ്പ പറഞ്ഞു. ഒടുവില്‍ സഹികെട്ട് ആ വീട്ടില്‍ നിന്നും പുറത്തിറങ്ങി അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ പോയി പരാതി പറഞ്ഞു. പോലീസുകാര്‍ അവരെ ദമ്മാം വനിതാ അഭയകേന്ദ്രത്തില്‍ എത്തിച്ചു.

അഭയകേന്ദ്രത്തില്‍ എത്തിയ നവയുഗം ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടനോട് പുഷ്പ വിവരങ്ങളൊക്കെ പറഞ്ഞു സഹായം അഭ്യര്‍ത്ഥിച്ചു. മഞ്ജുവും നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരും പുഷ്പയുടെ സ്പോണ്‍സറെ ബന്ധപ്പെട്ട് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തി. ഏറെ ചര്‍ച്ചകള്‍ക്ക് ഒടുവില്‍ സ്‌പോണ്‍സര്‍ പുഷ്പയ്ക്ക് ഫൈനല്‍ എക്‌സിറ്റും, കുടിശ്ശിക ശമ്പളവും നല്‍കാമെന്ന് സമ്മതിച്ചു. മഞ്ജുവും നവയുഗം പ്രവര്‍ത്തകരും നായ്‌റിയയില്‍ പോയി സ്‌പോണ്‍സറില്‍ നിന്നും പുഷ്പയുടെ ഫൈനല്‍ എക്‌സിറ്റ് അടിച്ച പാസ്‌പോര്‍ട്ടും, കുടിശ്ശിക ശമ്പളവും, മറ്റു സ്വകാര്യ സാധനങ്ങളും ഏറ്റുവാങ്ങി കൊണ്ട് വന്നു പുഷ്പയെ ഏല്‍പിച്ചു. മഞ്ജുവിന്റെ അഭ്യര്‍ത്ഥന മാനിച്ച് ജുബൈലിലെ സാമൂഹ്യപ്രവര്‍ത്തകനായ യാസിര്‍ വിമാനടിക്കറ്റ് നല്‍കി. എല്ലാവര്‍ക്കും നന്ദി പറഞ്ഞു പുഷ്പ നാട്ടിലേയ്ക്ക് മടങ്ങി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Gulf, Attacked by House owner; Indian woman returns to Homeland with help of Navayugam
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?