രോഹിത് ശര്‍മയ്ക്ക് രണ്ടാം സെഞ്ച്വറി; ഇന്ത്യ കുതിക്കുന്നു

മുംബൈ: (www.kvartha.com 29.10.2018) രോഹിത് ശര്‍മയ്ക്ക് പരമ്പരയില്‍ രണ്ടാം സെഞ്ച്വറി. വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യ ശക്തമായ നിലയില്‍. 34 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 210 എന്ന റണ്‍സ് എടുത്ത് ഇന്ത്യ ശക്തമായ നിലയിലാണ് . ഏകദിനത്തിലെ 21-ാം സെഞ്ച്വറി പൂര്‍ത്തിയാക്കിയ രോഹിത് 102 റണ്‍സോടെയും അമ്പാട്ടി റായുഡു 45 റണ്‍സോടെയും ക്രീസില്‍ ഉണ്ട്.

99 പന്തില്‍ 13 ബൗണ്ടറിയും ഒരു സിക്‌സും സഹിതമാണ് രോഹിത് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. മൂന്നാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട് തീര്‍ത്ത് (109) ക്രീസില്‍ തുടരുന്ന രോഹിത്-റായുഡു സഖ്യമാണ് ഇന്ത്യന്‍ സ്‌കോര്‍ 200 കടത്തിയത്.

India vs West Indies, 4th ODI, Mumbai, Live Cricket score updates: Rohit Sharma thundering along, 200 on the cards?, Mumbai, News, Virat Kohli, West Indies, Rohit Sharma, Sports, Cricket, National

ഓപ്പണര്‍ ശിഖര്‍ ധവാന്‍ (40 പന്തില്‍ 38), ക്യാപ്റ്റന്‍ വിരാട് കോഹ്ലി (17 പന്തില്‍ 16) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ പുറത്തായത്. ധവാനെ കീമോ പോളും കോഹ്ലിയെ കെമര്‍ റോച്ചും പുറത്താക്കി. തുടര്‍ച്ചയായി മൂന്നു മത്സരങ്ങളില്‍ സെഞ്ച്വറി നേടിയശേഷമാണ് ഈ മത്സരത്തില്‍ കോഹ്ലി 16 റണ്‍സുമായി മടങ്ങിയത്.

നേരത്തെ, 60 പന്തില്‍ അഞ്ചു ബൗണ്ടറിയും ഒരു സിക്‌സും സഹിതമാണ് രോഹിത് അര്‍ധസെഞ്ച്വറി പിന്നിട്ടത്. പിന്നീട് ഇന്നിങ്‌സിന്റെ വേഗം വര്‍ധിപ്പിച്ച രോഹിത്, 36 പന്തുകള്‍ കൂടി നേരിട്ട് സെഞ്ച്വറിയിലെത്തി. ഓപ്പണിങ് വിക്കറ്റില്‍ ശിഖര്‍ ധവാനൊപ്പവും (71), പിരിയാത്ത മൂന്നാം വിക്കറ്റില്‍ അമ്പാട്ടി റായുഡുവിനൊപ്പവും (109) രോഹിത് സ്ഥാപിച്ച അര്‍ധസെഞ്ച്വറി കൂട്ടുകെട്ടുകള്‍ ഇന്ത്യന്‍ ഇന്നിങ്‌സില്‍ നിര്‍ണായകമായി.

മത്സരത്തില്‍ കെമര്‍ റോച്ചിനെതിരെ സിക്‌സ് നേടിയ രോഹിത് ശര്‍മ, ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടിയ ഇന്ത്യന്‍ താരങ്ങളില്‍ 195 സിക്‌സുമായി സച്ചിന്‍ തെന്‍ഡുല്‍ക്കറിന് ഒപ്പമെത്തി. ഇനി മഹേന്ദ്രസിങ് ധോണി മാത്രമാണ് (211) ഇക്കാര്യത്തില്‍ രോഹിതിനു മുന്നിലുള്ള ഇന്ത്യക്കാരന്‍.

ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് ധവാനും രോഹിതും ചേര്‍ന്നു മികച്ച തുടക്കമാണ് സമ്മാനിച്ചത്. ഒന്നാം വിക്കറ്റില്‍ രോഹിത-ധവാന്‍ സഖ്യം 71 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 40 പന്തില്‍ നാലു ബൗണ്ടറിയും നാലു സിക്‌സും സഹിതം 38 റണ്‍സെടുത്ത ധവാനെ പുറത്താക്കി കീമോ പോളാണ് വിന്‍ഡീസിന് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്.

സ്‌കോര്‍ 100 കടന്നതിനു പിന്നാലെ മിന്നും ഫോമിലുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍ കോഹ്ലിയെ കെമര്‍ റോച്ച് വിക്കറ്റ് കീപ്പര്‍ ഷായ് ഹോപിന്റെ കൈകളിലെത്തിച്ചു. 17 പന്തില്‍ രണ്ടു ബൗണ്ടറി സഹിതം 16 റണ്‍സെടുത്താണ് കോഹ്ലി ക്രീസ് വിട്ടത്.

ഇതിനിടെ, സ്‌കോര്‍ ബോര്‍ഡില്‍ നാലു റണ്‍സുള്ളപ്പോള്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ ഓപ്പണിങ് സഖ്യമായി രോഹിതും ധവാനും മാറി. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ - വീരേന്ദര്‍ സേവാഗ് സഖ്യത്തെയാണ് ഇവര്‍ പിന്നിലാക്കിയത്. 93 ഇന്നിങ്‌സുകളില്‍നിന്ന് 42.13 റണ്‍ ശരാശരിയില്‍ 3919 റണ്‍സാണ് സച്ചിന്‍-സേവാഗ് സഖ്യം നേടിയത്.

തിങ്കളാഴ്ചത്തെ കളി ഉള്‍പ്പെടെ 87 ഇന്നിങ്‌സുകളില്‍നിന്ന് 46.34 റണ്‍സ് ശരാശരിയില്‍ 3986 റണ്‍സാണ് രോഹിത്-ധവാന്‍ സഖ്യത്തിന്റെ സമ്പാദ്യം. 136 ഇന്നിങ്‌സുകളില്‍നിന്ന് 49.32 റണ്‍ ശരാശരിയില്‍ 6609 റണ്‍സ് നേടിയ സച്ചിന്‍-ഗാംഗുലി സഖ്യമാണ് ഇവര്‍ക്കു മുന്നിലുള്ളത്.

ഈ പരമ്പരയില്‍ തുടര്‍ച്ചയായ നാലാം മത്സരത്തിലാണ് ടോസ് ഭാഗ്യം ഇന്ത്യന്‍ നായകനെ അനുഗ്രഹിക്കുന്നത്. പുണെയില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ഇന്ത്യയെ തോല്‍പ്പിച്ച വിന്‍ഡീസ് പരമ്പരയില്‍ 1-1ന് ഒപ്പമെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഇരു ടീമുകള്‍ക്കും തിങ്കളാഴ്ചത്തെ മത്സരം നിര്‍ണായകമാണ്.

കഴിഞ്ഞ മത്സരത്തില്‍ കളിച്ച ടീമില്‍ രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. ഋഷഭ് പന്തിനു പകരം കേദാര്‍ ജാദവും യുസ്‌വേന്ദ്ര ചാഹലിനു പകരം രവീന്ദ്ര ജഡേജയും ടീമിലെത്തി. വിന്‍ഡീസ് നിരയിലും ഒരു മാറ്റമുണ്ട്. ഓബദ് മക്കോയ്ക്കു പകരം കീമോ പോള്‍ ടീമിലെത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: India vs West Indies, 4th ODI, Mumbai, Live Cricket score updates: Rohit Sharma thundering along, 200 on the cards?, Mumbai, News, Virat Kohli, West Indies, Rohit Sharma, Sports, Cricket, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?