ഫാ. കുര്യക്കോസ് കാട്ടുത്തറയുടെ മരണത്തില്‍ ദുരൂഹത; പോലീസില്‍ പരാതി നല്‍കുമെന്ന് സഹോദരന്‍

കോട്ടയം: (www.kvartha.com 22.10.2018) ഫാ. കുര്യാക്കോസ് കാട്ടുതറയിലിന്റെ മരണത്തില്‍ സംശയമുണ്ടെന്ന് സഹോദരന്‍ ജോണി കാട്ടുതറ പറഞ്ഞു. തിങ്കളാഴ്ച പത്തുമണിയോടെയാണ് തന്നെ ജലന്ധറിലുള്ള ബന്ധു മരണവിവരം വിളിച്ചറിയിച്ചത്. നേരത്തേ, വാഹനത്തിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ത്തത് ഉള്‍പ്പടെയുള്ള ആക്രമണത്തിന് അദ്ദേഹം ഇരയായിരുന്നു.

ബിഷപ്പിനെതിരെ പോലീസില്‍ മൊഴി നല്‍കുകയും മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തതിന്റെ പേരില്‍ അദ്ദേഹത്തിനു നേരത്തെ മുതല്‍ തന്നെ ഭീഷണിയുണ്ടായിരുന്നു. മരണത്തെക്കുറിച്ച് പോലീസ് അന്വേഷണം ആവശ്യപ്പെടുമെന്നും അതിനുള്ള നീക്കം നടത്തിയെന്നും സഹോദരന്‍ ജോണി കാട്ടുതറയില്‍ വെളിപ്പെടുത്തി.

Father Kuriakose, a witness against Bishop Franco in nun molest case, Kottayam, News, Religion, Molestation, Dead, Allegation, Complaint, Police, Media, Threatened, Kerala

കന്യാസ്ത്രീയുടെ പരാതി സഭയ്ക്കുള്ളില്‍ ഒതുക്കിത്തീര്‍ക്കാന്‍ ബിഷപ്പ് ശ്രമിച്ചെന്ന ആരോപണം നേരത്തെ ഫാ. കുര്യാക്കോസ് കാട്ടുതറ ഉന്നയിച്ചിരുന്നു. നിരവധി കന്യാസ്ത്രീകള്‍ നേരത്തെ കരഞ്ഞുകൊണ്ട് ബിഷപ്പിനെതിരെ പരാതിയുമായി തന്നെ സമീപിച്ചിരുന്നുവെന്നും ബിഷപ്പിനെതിരെ സംസാരിക്കാന്‍ കന്യാസ്ത്രീമാര്‍ ഭയപ്പെട്ടിരുന്നുവെന്നും പരാതി പറഞ്ഞവരെ ബിഷപ്പ് തേജോവധം ചെയ്തുവെന്നും ബിഷപ്പ് മാധ്യമങ്ങള്‍ക്കു മുന്നില്‍ വെളിപ്പെടുത്തിയിരുന്നു. കന്യാസ്ത്രീമാരുടെ വൊക്കേഷണല്‍ ട്രെനര്‍ കൂടിയായിരുന്നു ഫാ. കുര്യാക്കോസ് കാട്ടുതറ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Father Kuriakose, a witness against Bishop Franco in nun molest case, Kottayam, News, Religion, Molestation, Dead, Allegation, Complaint, Police, Media, Threatened, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?