മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥി പട്ടികയില്‍ വ്യവസായികളും


മഞ്ചേശ്വരം: പിബി അബ്ദുല്‍ റസാഖിന്റെ വിയോഗത്തോടെ മഞ്ചേശ്വരത്ത് വരാന്‍ പോകുന്ന ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ സജീവമായി. പ്രമുഖ വ്യാവസായികളുടെ പേരും സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം നേടി. യുവ വ്യാവസായിയും പൊതു പ്രവര്‍ത്തകനുമായ യു കെ യുസഫിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യപ്പെട്ട് യു ഡി എഫിലെ  ഒരു വിഭാഗം രംഗത്തെത്തി. ചെറു പ്രയാത്തില്‍ തന്നെ എം എസ് എഫ് ലൂടെ രാഷ്ട്രീയ പ്രവര്‍ത്തനമരംഭിച്ച യു കെ യൂത്ത് ലീഗില്‍ ഉന്നത പദവികള്‍ അലങ്കരിച്ചിറ്റുണ്ട്. മഞ്ചേശ്വരം താലുക്ക് രൂപിക്കരിക്കുന്നതിലും കാസര്‍കോട്ടെക്ക് പണിഷ്‌മെന്റ ട്രാന്‍ഫര്‍ നേടിയ ഡോക്ട്ടരെ തിരിച്ചയക്കുന്നതിലും യുസഫിന്റെ ഇടപെടല്‍ ശ്രദ്ധിക്കപ്പെട്ടു. കന്നഡ ,തുളു ഉറുദു ഭാഷ കള്‍ കൈക്കാര്യം ചെയ്യുന്ന യുസഫ് മത്സരിച്ചാല്‍ ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കാനാവുമെന്ന് അദ്ദേഹത്തെ പിന്തുണക്കുന്നവര്‍ അവകാശപ്പെടുന്നത്.

വ്യവസായ പ്രമുഖനും മുസ്ലിംലീഗ് ജില്ലാ കമ്മറ്റി അംഗവുമായ ലത്തിഫ് ഉപ്പള ഗെയ്റ്റിന്റെ പേരും സ്ഥാനാര്‍ത്ഥിയായി ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്

വ്യാവസായിയും ബി ജെ പി ന്യൂനപക്ഷ മോര്‍ച്ച ഭാരവാഹിയുമായ അസീസ് അബ്ദുല്ലയുടെ പേരും ബി ജെ പി പ്രവര്‍ത്തകര്‍ക്കിടയില്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. മുസ്ലിം വോട്ടുകള്‍ ലഭിക്കാന്‍ ഇത് സഹായമാകമെന്ന് അവര്‍ കണക്ക് കൂട്ടുന്നു

ദിവസേന പുതിയ പേരുകള്‍ ഉയര്‍ന്ന് വരുന്ന സഹചര്യത്തില്‍ ഇത്തവണ രാഷ്ടീയ പാര്‍ട്ടികള്‍ക്ക് സ്ഥനാര്‍ത്ഥി നിര്‍ണ്ണയം എളുപ്പാമാകില്ല എന്നുറപ്പാണ്



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?