ശബരിമലയിലെ യുവതീ പ്രവേശന സംഭവം; പോലീസ് പ്രതിക്കൂട്ടില്‍
പത്തനംതിട്ട: (www.kvartha.com 20.10.2018) ശബരിമലയില്‍ കഴിഞ്ഞദിവസം ഉണ്ടായ സംഭവത്തില്‍ പോലീസ് പ്രതിക്കൂട്ടില്‍. ഹൈദരാബാദില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകയായ കവിതാ കോശിയും കൊച്ചിയില്‍ നിന്നുള്ള രഹനാ ഫാത്ത്വിമയും മലകയറാന്‍ എത്തുന്ന വിവരം പത്തനംതിട്ട ജില്ലാ പോലീസ് ആസ്ഥാനത്ത് അറിയിച്ചിരുന്നു. രാത്രിയില്‍ ആണ് രണ്ടു പേരും പമ്പയിലെത്തിയത്.
രാത്രിയായതിനാല്‍ നേരം പുലര്‍ന്നിട്ട് മതിയായ സുരക്ഷയില്‍ കൊണ്ടു പോകാമെന്ന് അറിയിച്ചു. ഇത് പ്രകാരം വെള്ളിയാഴ്ച രാവിലെ ഏഴു മണിയോടെ നൂറ് പോലീസുകാരുടെ അകമ്പടിയോടെയാണ് ശബരിമലയിലേക്ക് കൊണ്ടു പോയത്. എന്നാല്‍ യുവതികളില്‍ ഒരാളായ കവിതയ്ക്ക് പോലീസ് വേഷം നല്‍കി നിയമലംഘനം നടത്തിയെന്നാണ് പോലീസിനെതിരെ ഉയര്‍ന്നിരിക്കുന്ന ആക്ഷേപം.
ഇത് സെക്ഷന്‍ 43, സെക്ഷന്‍ 121 നിയമത്തിന്റെ ലംഘനമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഐ.ജി. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസാണ് ഇവരെ ഇങ്ങനെ കൊണ്ടുപോയത്. ഐ .ജി ശ്രീജിത്തിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി നേതാവ് കെ .സുരേന്ദ്രനും ആവശ്യപ്പെട്ടു .
ഹെല്‍മെറ്റും ബോഡി പ്രൊട്ടക്ടറും ഇവര്‍ രണ്ടു യുവതികളെയും ധരിപ്പിച്ചിരുന്നു. 25 മീറ്റര്‍ അടുത്ത് നിന്നാല്‍ പോലും രണ്ടു പേരും പോലീസ് സാമ്യത്തില്‍ തോന്നിക്കുന്ന തരത്തില്‍ ആയതും നിയമപ്രകാരം നിയമ ലംഘനമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു .
വെള്ളിയാഴ്ച എത്തിയ രഹന ഫാത്ത്വിമ ആക്ടിവിസ്റ്റാണെന്ന് പോലീസിന് അറിയാമായിരുന്നിട്ടും അവരെ എങ്ങനെയെങ്കിലും സന്നിധാനത്ത് എത്തിക്കുന്നതിനുള്ള ശ്രമം പോലീസ് നടത്തിയത് വിവാദമായിട്ടുണ്ട് .
കൊച്ചിയില്‍ നടന്ന ചുംബന സമരത്തില്‍ അടക്കം നിരവധി സമരത്തില്‍ പങ്കെടുത്തിട്ടുള്ള യുവതിയാണ് രഹന . ശബരിമലയിലെ ആചാരങ്ങളെ അവഹേളിച്ച് ഇവര്‍ നേരത്തെ ഫേസ് ബുക്ക് പോസ്റ്റിടുകയും ആചാരം ലംഘിച്ച് മല ചവിട്ടുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു .
ആക്ടിവിസ്റ്റുകള്‍ക്ക് സുരക്ഷ നല്‍കാന്‍ കഴിയില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞതിന് ശേഷവും രഹന ഫാത്ത്വിമ അടക്കമുള്ള യുവതികളെ ശബരിമലയിലെത്തിക്കണമെന്ന പിടിവാശി പോലീസ് കൈ കൊണ്ടെന്നാണ് ആക്ഷേപം .
പമ്പയില്‍ നിന്നും ശബരിമലയിലേക്കുള്ള യാത്രയ്ക്കിടയില്‍ ആക്ടിവിസ്റ്റായ രഹനയുടെ പശ്ചാത്തലം ആഭ്യന്തര വകുപ്പില്‍ നിന്നും ലഭിച്ചെങ്കിലും പോലീസ് ഇത് അവഗണിച്ചതും ആക്ഷേപത്തിനിടയാക്കി .
ശബരിമലയിലെ വലിയ നടപ്പന്തലിന് നൂറ് മീറ്റര്‍ അടുത്ത് എത്തിയപ്പോഴാണ് ഭക്തരുടെ വന്‍ പ്രതിഷേധം ഉണ്ടായത് . ഭക്തരെ അനുനയിപ്പിച്ച് എങ്ങനെയെങ്കിലും സന്നിധാത്ത് യുവതികളെ എത്തിക്കുന്നതിന് ഐ.ജി.ശ്രീജിത്ത് അവസാന നിമിഷത്തിലും ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല . യുവതികള്‍ സന്നിധാനത്ത് പ്രവേശിച്ചാല്‍ നട അടയ്‌ക്കേണ്ടി വരുമെന്ന് തന്ത്രി കൂടി പറഞ്ഞതോടെയാണ് പോലീസിന് യുവതികളേയും കൊണ്ട് മടങ്ങേണ്ടി വന്നത് .
എങ്ങനെയെങ്കിലും യുവതികളെ ശബരിമലയിലെത്തിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നതായും സൂചനയുണ്ട് . അതിനിടെ വെള്ളിയാഴ്ചത്തെ സംഭവത്തില്‍ മന്ത്രിസഭയിലും ഭിന്നത രൂക്ഷമായി . ആക്ടിവിസ്റ്റുകളായെത്തുന്നവരെ മനസ്സിലാക്കുന്നതില്‍ പോലീസിന് വീഴ്ച സംഭവിച്ചതായാണ് ദേവസ്വം മന്ത്രിയുടെ വിലയിരുത്തല്‍ . അത്തരക്കാര്‍ക്ക് ഇനി സംരക്ഷണം നല്‍കില്ലെന്നും അദ്ദേഹം പറയുന്നു . എന്നാല്‍ മന്ത്രി ഇ .പി . ജയരാജനും പാര്‍ട്ടി സെക്രട്ടറിയും ഇതിന് വിരുദ്ധമായ നിലപാടിലാണ് .
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sabarimala Row: Two Women Forced to Return Amid Violent Protests, Pathanamthitta, News, Religion, Sabarimala Temple, Trending, Controversy, Criticism, Police, Women, Kerala.

Powered by Info News For You

Comments
Post a Comment