മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിനെ നേരിടാന്‍ സി പി എം തന്ത്രങ്ങള്‍ മെനയുന്നു; ജില്ലാ കമ്മിറ്റി അംഗങ്ങള്‍ക്ക് ചുമതലകള്‍ നല്‍കി?

കാസര്‍കോട്: (www.kasargodvartha.com 25.10.2018) ആസന്നമായ മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിനെ നേരിടാന്‍ സി പി എം തന്ത്രങ്ങള്‍ മെനയുന്നു. കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ അംഗങ്ങള്‍ക്ക് നല്‍കേണ്ട ചുമതലകളും ഉത്തരവാദിത്തങ്ങളും നിശ്ചയിച്ചു നല്‍കിയതായാണ് വിവരം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കിട്ടിയ വോട്ട് ഒരു തരത്തിലും കുറവു വരാന്‍ പാടില്ലെന്നാണ് യോഗത്തിലുണ്ടായിട്ടുള്ള പൊതു ധാരണ. വോട്ട് കുറഞ്ഞാല്‍ അത് എതിരാളികള്‍ രാഷ്ട്രീയമായി ഉപയോഗിക്കുമെന്നും അത് പാര്‍ട്ടിക്ക് കടുത്ത ക്ഷീണമുണ്ടാക്കുമെന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
CPM Ready for the Manjeshwaram battle, Top-Headlines, By-election, Manjeshwaram, CPM, Kasaragod, News.

സ്ഥാനാര്‍ത്ഥിയായി പി കരുണാകരന്‍ എം പിയുടെ പേര് ഉയര്‍ന്നുവന്നിട്ടുണ്ടെങ്കിലും ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ കെ ആര്‍ ജയാനന്ദ, ജില്ലാ കമ്മിറ്റി അംഗവും കന്നഡ മേഖലയില്‍ നിര്‍ണായക സ്വാധീനവുമുള്ള ശങ്കര്‍ റൈ, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ച അഡ്വ. സി എച്ച് കുഞ്ഞമ്പു എന്നിവരുടെ പേരുകളാണ് ജില്ലാ നേതൃത്വവും മുന്നോട്ട് വെക്കുന്നതെന്നാണ് വിവരം. ശങ്കര്‍ റൈയുടെ മഞ്ചേശ്വരം മേഖലയിലുള്ള ജനസ്വാധീനം പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് മേല്‍കൈ ലഭിച്ചിട്ടുള്ളത്.

തിരഞ്ഞെടുപ്പില്‍ ഓരോ ജില്ലാ കമ്മിറ്റി അംഗങ്ങള്‍ക്കും നല്‍കേണ്ട ചുമതലകളും ഉത്തരവാദിത്തങ്ങളും നിശ്ചയിച്ചതായാണ് വിവരം. ബി ജെപിയെ ഒരു തരത്തിലും മണ്ഡലത്തില്‍ വിജയിക്കാന്‍ അനുവദിക്കരുതെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി മുന്നോട്ട് പോവുകയെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. മഞ്ചേശ്വരത്ത് മത്സരിച്ചാല്‍ വിജയിക്കുന്നയാള്‍ക്ക് മന്ത്രി സ്ഥാനം നല്‍കുമെന്ന നിര്‍ദേശം മുന്നോട്ട് വെച്ചാല്‍ അത് തിരഞ്ഞെടുപ്പിന് വളരെയധികം ഗുണം ചെയ്യുമെന്ന് പാര്‍ട്ടി നേതൃത്വം കണക്കുകൂട്ടുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയ കാര്യത്തില്‍ സംസ്ഥാന സെക്രട്ടറി, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന യോഗത്തിലായിരിക്കും അന്തിമ തീരുമാനം കൈകൊള്ളുക.

ഇപ്പോഴുണ്ടായിട്ടുള്ള അനിശ്ചിതാവസ്ഥ പെട്ടെന്ന് തന്നെ ഒഴിവാകുമെന്നും സുരേന്ദ്രന്‍ തിരഞ്ഞെടുപ്പ് കേസില്‍ നിന്നും പിന്‍മാറാന്‍ സാധ്യതയുണ്ടെന്നുമാണ് പാര്‍ട്ടി കണക്കുകൂട്ടുന്നത്. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളില്‍ ഒരു വീഴ്ചയും ഉണ്ടാകാന്‍ പാടില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. കന്നഡ മേഖലയില്‍ പാര്‍ട്ടിക്ക് വലിയ വളര്‍ച്ചയാണ് മുമ്പ് ഉണ്ടായിട്ടുള്ളത്. ഇത് നിലനിര്‍ത്താന്‍ സാധിക്കേണ്ടതുണ്ട്. പൊസളിഗെയില്‍ പട്ടികജാതി വിഭാഗക്കാരുടെ റോഡ് പ്രശ്‌നത്തില്‍ പാര്‍ട്ടി നേതൃത്വം ഇടപെട്ട രീതിക്ക് വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ടെന്ന് പാര്‍ട്ടി നേതൃത്വം വിലയിരുത്തുന്നു. ഇത്തരം വിഷയങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് ഉയര്‍ത്തിക്കൊണ്ടുവരണമെന്ന നിര്‍ദേശവും പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: CPM Ready for the Manjeshwaram battle, Top-Headlines, By-election, Manjeshwaram, CPM, Kasaragod, News.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?