കാരുണ്യമായി കുരുന്നുകള്‍: പീസ് പബ്ലിക് സ്‌കൂള്‍ നിര്‍മിച്ചു നല്‍കിയ വീട് അട്യനടുക്കയിലെ കുടുംബത്തിന് കൈമാറി

കാസര്‍കോട് (www.evisionnews.co): മൂന്ന് കുട്ടികള്‍ വെള്ളക്കെട്ടില്‍ മുങ്ങിമരിച്ച അട്യനടുക്കയിലെ നിര്‍ധനകുടുംബത്തിന് കാസര്‍കോട് പീസ് പബ്ലിക് സ്‌കൂളിലെ കുട്ടികളും അധ്യാപകരും മാനേജ്മെന്റും ചേര്‍ന്ന് നിര്‍മിച്ച് നല്‍കിയ വീടിന്റെ താക്കോല്‍ ദാനം കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന് നിര്‍വ്വഹിച്ചു. സ്‌കൂള്‍ ചെയര്‍മാന്‍ ഡോ. എം.എ മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു.
ഒരു വര്‍്ഷം മുമ്പാണ് വീട് നിര്‍മാണം ആരംഭിച്ചത്. 650 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ നിര്‍മിച്ച വീടിന് എട്ടര ലക്ഷം രുപയാണ് ചെലവായത്. വൈദ്യുതി, കുടിവെള്ളം ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കൗമാരക്കാരായ വിദ്യാര്‍ത്ഥികള്‍ നേരിട്ട് നടത്തിയ ജില്ലയിലെ ഏറ്റവും വലിയ ചാരിറ്റി പ്രവര്‍ത്തനമായി ഇത് വിലയിരുത്തപ്പെടുന്നു. പീസ് സ്‌ക്കൂളിന്റെ ജീവകാരുണ്യവിഭാഗമായ സഹയാത്രയുടെ 'ഓരോ വര്‍ഷവും ഒരു വീട്' എന്ന പദ്ധതിയുടെ പ്രഖ്യാപനവും ചടങ്ങില്‍ നടന്നു. ഖയ്യും മാന്യ പദ്ധതി വിശദീകരിച്ചു. പ്രസ് ക്ലബ്ബ് പ്രസിഡണ്ട് ടി.എ ഷാഫി, ഷാഫി എ. നെല്ലിക്കുന്ന്, മാനേജര്‍ പി.എം ഷംസുദ്ദീന്‍, നൂരിഷ, ഷറീന പ്രസംഗിച്ചു. പ്രിന്‍സിപ്പല്‍ ഡോ. എ.എ.എം കുഞ്ഞി സ്വാഗതവും വി.കെ സിനി നന്ദിയും പറഞ്ഞു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?