കര്‍ശന വ്യവസ്ഥകളോടെ ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം


കൊച്ചി: കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. അന്വേഷണം അന്തിമഘട്ടത്തിലെത്തിയെന്ന ബിഷപ്പിന്റെ വാദം അംഗീകരിച്ചാണ് നടപടി. പാലാ സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിഷപ് ഇന്ന് വൈകിട്ടോടെ പുറത്തിറങ്ങും.

സെപ്റ്റംബര്‍ 22ന് അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ രണ്ടാമത്തെ ജാമ്യാപേക്ഷയിലാണ് അനുകൂല ഉത്തരവുണ്ടായത്. കേരളത്തില്‍ പ്രവേശിക്കരുത്, പരാതിക്കാരിയേയോ സാക്ഷകളെയോ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, കുറ്റപത്രം സമര്‍പ്പിക്കും വരെ രണ്ടാഴ്ച കൂടുന്‌പോള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുന്നിടത്ത് ഹാജരാകണം, പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം തുടങ്ങിയവയാണ് ജാമ്യ വ്യവസ്ഥകള്‍. അന്വേഷണം പൂര്‍ത്തിയായെന്നും സാക്ഷികളുടെ രഹസ്യമൊഴി അടക്കമുളളവ രേഖപ്പെടുത്തിയെന്നും ഇനി റിമാന്‍ഡില്‍ തടവില്‍ കഴിയേണ്ട സാഹചര്യം ഇല്ലെന്നുമായിരുന്നു ബിഷപ്പിന്റെ വാദം.

എന്നാല്‍ ജാമ്യ ഹര്‍ജി സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തു. അഞ്ചു സാക്ഷികളുടെ രഹസ്യമൊഴിയാണ് രേഖപ്പെടുത്തിയതെന്നും ഇനിയും രണ്ടുപേരുടേതുകൂടി ശേഷിക്കുന്നുണ്ടെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. ബിഷപ് ജാമ്യത്തിലിറങ്ങിയാല്‍ ഇവരെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന വാദവും സര്‍ക്കാര്‍ ഉന്നയിച്ചു. കേസ് ഡയറികൂടി പരിശോധിച്ചശേഷമാണ് ബിഷപ്പിന് ജാമ്യം അനുവദിക്കാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തീരുമാനിച്ചത്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?