ലൈംഗിക ആരോപണത്തിന് പിന്നാലെ ബോളിവുഡ് നടി തനുശ്രീ ദത്ത നാന പടേക്കര്‍ക്കെതിരേ പോലീസില്‍ പരാതി നല്‍കി

മുംബൈ: (www.kvartha.com 07.10.2018) ലൈംഗിക ആരോപണത്തിന് പിന്നാലെ ബോളിവുഡ് നടി തനുശ്രീ ദത്ത നടന്‍ നാന പടേക്കര്‍ക്കെതിരേ പോലീസില്‍ പരാതി നല്‍കി. കോറിയോഗ്രാഫറായ ഗണേഷ് ആചാര്യയുടെ പേരും പരാതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. മുംബൈ അന്ധേരിയിലെ ഓഷിവാര പോലീസ് സ്‌റ്റേഷനിലാണ് താരം പരാതി നല്‍കിയിരിക്കുന്നത്. 2008ല്‍ ഹോണ്‍ ഓക്കെ പ്ലീസ് എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് നാന പടേക്കര്‍ മോശമായി പെരുമാറിയെന്നാണു നടിയുടെ പരാതി.

തനുശ്രീയുടെ ആരോപണം തള്ളി നാന പടേക്കര്‍ രംഗത്തെത്തിയതിനു പിന്നാലെയാണ് നടി പോലീസിനെ സമീപിച്ചത്. ഇക്കാര്യത്തില്‍ പത്തു വര്‍ഷം മുമ്പുതന്നെ മറുപടി നല്‍കിക്കഴിഞ്ഞെന്നും പടേക്കര്‍ പറഞ്ഞു. ഇത്തരത്തിലൊരു സംഭവം ഉണ്ടായിട്ടുപോലും ഇല്ലെന്നാണ് ഗണേഷ് ആചാര്യയുടെ പ്രതികരണം. കോറിയോഗ്രാഫര്‍ ഗണേഷ് ആചാര്യയും ഈ സിനിമയുടെ ഭാഗമായിരുന്നു.

പരാതി ലഭിച്ചെങ്കിലും ഇതേവരെ കേസ് രജിസ്റ്റര് ചെയ്തിട്ടില്ലെന്ന് മുംബൈ വെസ്റ്റ് എസിപി മനോജ് കുമാര്‍ ശര്‍മ പറഞ്ഞു. ബോളിവുഡ് സംവിധായകന്‍ വിവേക് അഗ്‌നിഹോത്രിക്കെതിരേയും തനുശ്രീ ആരോപണം ഉന്നയിച്ചിരുന്നു. 2005ല്‍ ചോക്കലേറ്റ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ മോശമായി പെരുമാറിയെന്നായിരുന്നു ആരോപണം.



Keywords: India, National, News, Entertainment, Cinema, Actress, Actor, Complaint, Molestation, Mumbai, Tanushree Dutta files molestation complaint against Nana Patekar 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?