യാത്രയ്ക്കിടെ യുവതി പ്രസവിച്ചു; എത്തിഹാദ് വിമാനം അടിയന്തരമായി ഇറക്കി
ദുബൈ: (www.kvartha.com 25.10.2018) യാത്രയ്ക്കിടെ യുവതിയുടെ പ്രസവം. അബുദാബിയില്‍ നിന്നു ഇന്തൊനീഷ്യയിലേക്ക് പോയ എത്തിഹാദ് വിമാനം അടിയന്തരമായി മുംബൈ ഛത്രപതി വിമാനത്താവളത്തില്‍ ഇറക്കി. യുവതിക്കും കുഞ്ഞിനും വേണ്ടിയുള്ള മെഡിക്കല്‍ അത്യാവശ്യത്തെ തുടര്‍ന്ന് ബുധനാഴ്ച രാവിലെയാണ് വിമാനം ഇന്ത്യയില്‍ ഇറക്കിയതെന്ന് വിമാനക്കമ്പനി അധികൃതര്‍ വ്യക്തമാക്കി. വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് ആണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
പുലര്‍ച്ചെ മൂന്നു മണിക്ക് അബുദാബിയില്‍ നിന്നും ഇന്തൊനീഷ്യയിലെ ജക്കാര്‍ത്തയിലേക്ക് പോയ ഇവൈ 474 വിമാനമാണ് മുംബൈയില്‍ ഇറക്കിയതെന്ന് എത്തിഹാദ് അധികൃതര്‍ പറഞ്ഞു. അതേസമയം എന്തായിരുന്നു മെഡിക്കല്‍ അത്യാവശ്യമെന്ന് വിമാനക്കമ്പനി വ്യക്തമാക്കിയില്ല. എന്നാല്‍, ഇന്തൊനീഷ്യന്‍ സ്വദേശിനി വിമാനയാത്രയ്ക്കിടെ പ്രസവിച്ചതിനെ തുടര്‍ന്നാണ് മുംബൈയില്‍ ഇറക്കിയതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. യുവതിയെ ഉടന്‍ തന്നെ അന്ധേരിയിലെ സെവന്‍ ഹില്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും അമ്മയും കുഞ്ഞും സുഖം പ്രാപിച്ചു വരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മെഡിക്കല്‍ അത്യാവശ്യത്തെ തുടര്‍ന്ന് വിമാനം ഇന്ത്യയില്‍ ഇറക്കിയതിനാല്‍ മുന്‍നിശ്ചയിച്ചതിനും രണ്ടു മണിക്കൂര്‍ വൈകിയാണ് ജക്കാര്‍ത്തയില്‍ എത്തിയത്. യാത്രക്കാര്‍ക്ക് ഏതെങ്കിലും രീതിയില്‍ അസൗകര്യം ഉണ്ടായെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്ന് എത്തിഹാദ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. അതിഥികളുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുഖ്യപ്രാധാന്യം നല്‍കുന്നതെന്നും വിമാനക്കമ്പനി പ്രതികരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Woman Delivers On Board Etihad Flight, Plane Diverted To Mumbai, Dubai, News, Pregnant Woman, Airport, Report, Abu Dhabi, hospital, Treatment, Gulf, World.

Powered by Info News For You

Comments
Post a Comment