ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രത്യേക കുളക്കടവ്, പ്രത്യേക ക്യൂ ഉണ്ടായിരിക്കില്ല; ക്യൂവില്‍ നില്‍ക്കാന്‍ തയാറുള്ള ഭക്തര്‍ മാത്രം ദര്‍ശനത്തിന് വന്നാല്‍ മതിയെന്ന് മന്ത്രി കടകംപള്ളി
തിരുവനന്തപുരം:(www.kvartha.com 01/10/2018) ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്ക് പിന്നാലെ സ്ത്രീകള്‍ക്ക് കൂടുതല്‍ സൗകര്യങ്ങളൊരുക്കുമെന്ന് അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍. ശബരിമലയില്‍ സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേക കുളക്കടവ് നിര്‍മിക്കുമെന്നും എന്നാല്‍ പ്രത്യേക ക്യൂ ഉണ്ടായിരിക്കില്ലെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ക്യൂവില്‍ നില്‍ക്കാന്‍ തയാറുള്ള ഭക്തര്‍ മാത്രം ദര്‍ശനത്തിന് വന്നാല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്ത്രീകള്‍ക്ക് പ്രത്യേക ശൗചാലയങ്ങളും ഒരുക്കും. പമ്പയില്‍ നിന്ന് സന്നിധാനത്തേക്കുള്ള വഴിയില്‍ സ്ത്രീ സൗഹൃദ ടോയ്‌ലറ്റുകള്‍ നിര്‍മിക്കും. നിലയ്ക്കലില്‍ വിരിവയ്ക്കുന്നതിനുള്ള സൗകര്യം വര്‍ധിപ്പിക്കും. ശബരിമലയിലേക്കുള്ള ബസുകളില്‍ സ്ത്രീകള്‍ക്ക് 25 ശതമാനം സീറ്റുകള്‍ സംവരണം ചെയ്യും. വനംവകുപ്പിനോട് കൂടുതല്‍ സ്ഥലം ആവശ്യപ്പെടും. അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സന്നിധാനത്ത് വനിതാ പോലീസിനെ നിയമിക്കും. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ വനിതാ പോലീസുകാരെ എത്തിക്കും. പതിനെട്ടാം പടിയില്‍ ആവശ്യമെങ്കില്‍ വനിതാ പോലീസുകാരെ നിയോഗിക്കും. മന്ത്രി വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thiruvananthapuram, Kerala, Sabarimala, Supreme Court of India, Press meet, Police, SC verdict: More facilities will be prepared in Shabarimala

Powered by Info News For You

Comments
Post a Comment