സെയ്ദ് മുഹമ്മദ് നിസാമി അനുസ്മരണം നാളെ
ദുബൈ (www.evisionnewട.co): പ്രമുഖ ചിന്തകനും എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന സെയ്ദ് മുഹമ്മദ് നിസാമിയുടെ അനുസ്മരണവും പ്രൊഫ. അബ്ദുല്‍ ഹഖീം അദൃശ്ശേരിക്കുള്ള സ്വീകരണവും ദുബൈ അല്‍ ഉവൈസ് ഓഡിറ്റോറിയത്തില്‍ നടക്കും.
ദുബൈ എസ്കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയും ദുബൈ വാഫി അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന സംഗമത്തില്‍ ഒമാന്‍ ഇക്കണോമിക് റിവ്യൂ ചീഫ് കറസ്പോണ്ടന്‍റ് മുഹമ്മദ് നാഫി വാഫി, മുസ്തഫ വാഫി അബൂദാബിതുടങ്ങിയ പ്രമുഖരും യുഎഇലെ വിവിധ സംഘടനാ നേതാക്കളും ബിസിനസ് പ്രമുഖരും സംബന്ധിക്കും.
യുഎഇ സഹിഷ്ണുത മന്ത്രാലയത്തിന്‍റെ പ്രത്യേക ക്ഷണപ്രകാരം യുഎഇ സന്ദര്‍ശനത്തിനെത്തിയാതാണ് വാഫി വഫിയ്യ വിദ്യാഭ്യാസ സംവിധാനങ്ങളുടെ കോര്‍ഡിനേറ്ററും വളാഞ്ചേരി മര്‍ക്കസ് വാഫി വഫിയ്യ കോളേജ് പ്രിന്‍സിപ്പലും ഇന്‍റര്‍നാഷണല്‍ ഇസ്ലാമിക് യൂണിവേഴ്സിറ്റീസ് എക്സിക്യൂട്ടീവ് അംഗവുമായ അബ്ദുല്‍ ഹഖീം ഫൈസി.
ദുബൈ ഹോസ്പിറ്റല്‍ കോമ്പൗണ്ടിനകത്താണ് അല്‍ ഉവൈസ് ഓഡിറ്റോറിയം. വെള്ളിയാഴ്ച വൈകുന്നേരം ഏഴു മണിക്ക് നടക്കുന്ന സംഗമത്തിന്‍റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സംഘാടക സമിതി അറിയിച്ചു .
Powered by Info News For You

Comments
Post a Comment