കുട്ടികള്‍ ചുമട്ടുകാരല്ല; സ്‌കൂള്‍ ബാഗിന്റെ അമിത ഭാരത്തിനെതിരെ ഹൈക്കോടതി


കൊച്ചി: വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ ബാഗിന്റെ അമിത ഭാരത്തിനെതിരെ ഹൈക്കോടതി രംഗത്ത്. സ്‌കൂള്‍ കുട്ടികള്‍ ചുമട്ടുകാരല്ലെന്ന് കോടതി പറഞ്ഞു 
സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

അമിത ഭാരമുള്ള പുസ്തകങ്ങള്‍ സ്‌കൂളില്‍ തന്നെ സൂക്ഷിച്ചു വെയ്ക്കാന്‍ കുട്ടികള്‍ക്ക് സംവിധാനങ്ങള്‍ ഒരുക്കണമെന്നും എന്തിന് പാഠപുസ്‌കങ്ങളെല്ലാം കുട്ടികളെ കൊണ്ട് ചുമപ്പിക്കണമെന്നും കോടതി ചോദിച്ചു. സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കുവാനാണ് ശ്രമമെന്നും ചില പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും കോടതിയെ അറിയിച്ച സിബിഎസ്ഇയോട് ഇത് ഇലക്ട്രോണിക്സ് യുഗമല്ലേയെന്നും കോടതി ചോദിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?