നിലമ്പൂര്‍ മേഖലയില്‍ വ്യാജ തോക്കുകളുടെ നിര്‍മാണവും വില്‍പനയും വ്യാപിക്കുന്നു

നിലമ്പൂര്‍: (www.kvartha.com 23.10.2018) വ്യാജതോക്കുകളുടെ നിര്‍മാണവും വില്‍പനയും നിലമ്പൂര്‍ മേഖലയില്‍ വീണ്ടും സജീവം. കഴിഞ്ഞ ദിവസം കക്കാടംപൊയില്‍ വാളാംതോടില്‍ കണ്ടെത്തിയ തോക്ക് ഇത്തരത്തില്‍ നിര്‍മിക്കപ്പെട്ടതാണ്. അധികൃതരുടെ പരിശോധനകള്‍ മിക്കതും പ്രഹസനമാവാറാണ് പതിവ്. ലൈസന്‍സുള്ളതും ഇല്ലാത്തതുമായ തോക്കുകളുടെ കണക്കുകള്‍ വനം അധികൃതര്‍ക്കോ മറ്റോ കൃത്യമായി അറിയില്ലെന്നതാണ് വസ്തുത.

തമിഴ്നാട്, കര്‍ണാടക അതിര്‍ത്തി പ്രദേശമായ നിലമ്പൂര്‍ കാടുകളിലെ രഹസ്യ കേന്ദ്രങ്ങളിലും മലയോരത്തെ വിവിധയിടങ്ങളിലും തോക്ക് നിര്‍മാണത്തില്‍ വിദഗ്ദ്ധരായ കൊല്ലപണിക്കാരുണ്ട്. ചുരുങ്ങിയ കാശിനു മികച്ച തോക്കുകള്‍ തന്നെ ലഭിക്കും. പിടിക്കപ്പെടുമെന്ന് വന്നാല്‍ രക്ഷപ്പെടുക എളുപ്പവുമാണ്. സൈലന്റ് വാലി, ഊട്ടി, ഗുണ്ടല്‍പ്പേട്ട്, ഗൂഡല്ലൂര്‍ തുടങ്ങിയ മേഖലകളിലേയ്ക്കു പതുക്കെ രക്ഷപ്പെടാം.

വന്യജീവികളുടെ ശല്യം കാരണമാണ് തോക്ക് പലരും കൈവശം വച്ചിരിക്കുന്നത്. ലൈസന്‍സില്ലാത്ത തോക്കുകള്‍ പിടിക്കപ്പെട്ടാലും വനംവകുപ്പോ പൊലിസോ അന്വേഷണം പെട്ടെന്ന് അവസാനിപ്പിക്കാറാണ് പതിവ്. നിലമ്പൂര്‍ മേഖലയിലെ വാളാംതോട്, അകമ്പാടം, പോത്തുകല്‍, ചോക്കാട്, കാളികാവ്, മരുത, കരുളായി, മൂത്തേടം വനമേഖലയില്‍ നായാട്ടുസംഘം സജീവമാണ്. കൃഷി നശിപ്പിക്കാനെത്തുന്ന മൃഗങ്ങളെ വിരട്ടുന്നതിനാണു കര്‍ഷകര്‍ തോക്കുകള്‍ സൂക്ഷിക്കുന്നതെങ്കിലും ഇതിന്റെ മറവില്‍ നാായാട്ടുകാരും ഗുണ്ടകളും വരെ തോക്കുകള്‍ സൂക്ഷിക്കുന്നുണ്ട്. തോക്കുകള്‍ സൂക്ഷിക്കാന്‍ ലൈസന്‍സ് വേണമെന്ന നിബന്ധന നിലമ്പൂര്‍ മേഖലയില്‍ പാലിക്കപ്പെടുന്നത് വിരളമാണ്.

ലൈസന്‍സ് ഇല്ലാതെ തന്നെ നാടനും യന്ത്രതോക്കും വിദേശിയുമൊക്കെയായി തോക്കുകള്‍ നിലമ്പൂര്‍ മേഖലയില്‍ സുലഭം.വ്യാജ തോക്കുകള്‍ പിടിക്കപ്പെട്ടാലും നടപടികള്‍ ഉണ്ടാകാത്തത് ഇത്തരക്കാര്‍ക്ക് ഏറെ അനുഗ്രഹമാണ്. സമഗ്രമായി അന്വേഷണം നടത്തിയാല്‍ മേഖലയിലെ തോക്കു നിര്‍മാണത്തിന്റെ ഉറവിടം കണ്ടെത്താന്‍ പൊലിസ്വനം വകുപ്പുകള്‍ക്ക് കഴിയുമെന്നിരിക്കെ സമ്മര്‍ദ്ദം മൂലം അന്വേഷണം നടത്താന്‍ ഇവര്‍ക്കു കഴിയാറില്ലെന്നതാണ് വസ്തുത.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Gun attack, Fake Gun sale in Nilambur
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?