കുമ്പളയില്‍ ഒന്നര കിലോ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍

കുമ്പള (www.evisionnews.co): പൊലീസും എക്സൈസ് സംഘവും നടത്തിയ വാഹന പരിശോധനക്കിടെ 1.4 കിലോ കഞ്ചാവുമായി രണ്ടുപേരെ അറസ്റ്റു ചെയ്തു. കാര്‍ കസ്റ്റഡിയിലെടുത്തു. ബന്തിയോട്ടെ അബ്ദുല്‍ജലീല്‍ (30), എരിയാല്‍ ലക്ഷംവീട് കോളനിയിലെ ഉദയന്‍ (33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആള്‍ട്ടോകാറില്‍ കഞ്ചാവ് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ജലീലിനെ കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ. പ്രേംസദന്‍, എസ്.ഐ ടി.വി അശോകന്‍, സിവില്‍ പൊലീസ് ഓഫീസര്‍ പ്രതീഷ് ഗോപന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആരിക്കാടിയില്‍ വെച്ച് പിടിച്ചത്. 750 ഗ്രാം കഞ്ചാവാണ് ജലീലില്‍ നിന്നും പിടികൂടിയത്. പേരാല്‍ മൈമൂന്‍ നഗര്‍ ഭാഗത്ത് വെച്ചാണ് വില്‍പ്പനക്ക് കൊണ്ടുവന്ന 650 ഗ്രാം കഞ്ചാവുമായാണ് ഉദയനെ കുമ്പള എക്സൈസ് സംഘം പിടിച്ചത്. പ്രിവന്റീവ് ഓഫീസര്‍ ജേക്കബ്, എക്സൈസ് സിവില്‍ ഓഫീസര്‍മാരായ സജിന്‍കുമാര്‍, സുധീഷ്, ഡ്രൈവര്‍ മൈക്കിള്‍ ജോസഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?