നവകേരള സൃഷ്ടിയ്ക്കായി 'കല'യുടെ കലാജാഥ

കാസര്‍കോട്: (www.kvartha.com 01.10.2018) കേരളത്തിലെ പ്രളയ ദുരിതബാധിതരെ സഹായിക്കുവാന്‍ വേണ്ടി കലയുടെ (Kairali Aritistes & Litterrateurs Association) ആഭിമുഖ്യത്തില്‍ നടത്തുന്ന കലാജാഥ കാസര്‍കോട് വെച്ച് പ്രശസ്ത വിവര്‍ത്തകനും എഴുത്തുകാരനുമായ കെ വി കുമാരന്‍ മാഷ് കലയുടെ പതാക ജാഥാക്യാപ്റ്റന്‍ ശിവദാസ് പടിഞ്ഞാറത്തറയ്ക്ക് നല്‍കി ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്തെ മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ വി വി പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. പ്രശസ്ത കവി രവീന്ദ്രന്‍ പാടി, കവിയും ഗാനരചയിതാവുമായ അജികുമാര്‍ പനമരം എന്നിവര്‍ സംസാരിച്ചു. കഥാകാരനും പ്രസാധകനുമായ അതീഖ് ബേവിഞ്ച സ്വാഗതവും ജയപ്രകാശ് മുണ്ടുചിറ നന്ദിയും പറഞ്ഞു. കലാജാഥയില്‍ നാടന്‍പാട്ടുകള്‍, ഗോത്രനൃത്തം, സംഗീതശില്‍പം, നാടകം എന്നിവ അവതരിപ്പിച്ചു.

ശിവദാസ് പടിഞ്ഞാറത്തറയാണ് ക്യാപ്റ്റന്‍. മാനേജര്‍: ജയപ്രകാശ് മുണ്ടുചിറ(കല സംസ്ഥാന പ്രസിഡണ്ട്), കോ-ഓര്‍ഡിനേറ്റര്‍: അജികുമാര്‍ പനമരം (കല സംസ്ഥാന സെക്രട്ടറി). ജാഥാ അംഗങ്ങള്‍: സത്യന്‍ കാളിന്ദി, ബിനു ജോണ്‍, മിഥുന്‍, ഇമ്മാനുവേല്‍, ഡിനു ദേവസ്യ, ഐശ്വര്യ, റീജ, ശ്രീജ, അനീജ, ചിഞ്ചു.


Kasaragod, Kerala, News, KALA's march for Kerala creation




Keywords: Kasaragod, Kerala, News, KALA's march for Kerala creation


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?