ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരായ ലൈംഗികാരോപണക്കേസില്‍ വീണ്ടും അന്വേഷണം
ലാസ് വെഗാസ്: (www.kvartha.com 02.10.2018) സൂപ്പര്‍ സട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരായ ലൈംഗികാരോപണക്കേസില്‍ അന്വേഷണം പുനരാരംഭിച്ചു. 2009 ല്‍ റൊണാള്‍ഡോ തന്നെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന അമേരിക്കന്‍ വംശജയായ യുവതിയുടെ പരാതിയിലാണ് ലാസ് വെഗാസ് പോലീസ് പുനരന്വേഷണം ആരംഭിച്ചത്.
അമേരിക്കന്‍ വംശജയായ മുപ്പത്തിനാലുകാരി കാതറിന്‍ മയോര്‍ഗയാണ് താരത്തിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചിരിക്കുന്നത്. സംഭവം പുറത്തുപറയാതിരിക്കാന്‍ റൊണാള്‍ഡോ 3,75,000 ഡോളര്‍ നല്‍കി കോടതിക്ക് പുറത്തുവെച്ച് കേസ് ഒത്തുതീര്‍പ്പാക്കുകയായിരുന്നുവെന്നും യുവതി ആരോപിക്കുന്നു. 2009 ജൂലൈ 13ന് ലാസ് വെഗാസിലെ ഹോട്ടല്‍ മുറിയില്‍ വെച്ച് റൊണാള്‍ഡോ പീഡിപ്പിച്ചതെന്നും യുവതി പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ യുവതി ഇപ്പോള്‍ പോലീസിന് കൈമാറിയതിനെ തുടര്‍ന്നാണ് കേസില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ടതെന്ന് ലാസ് വെഗാസ് പോലീസ് വ്യക്തമാക്കി. നേരത്തെ സംഭവം നടന്നതിന് പിന്നാലെ യുവതി പോലീസില്‍ പരാതിപ്പെട്ടിരുന്നുവെങ്കിലും പിന്നീട് അന്വേഷണവുമായി സഹകരിക്കാത്തതിനെ തുടര്‍ന്ന് കേസ് അവസാനിപ്പിക്കുകയായിരുന്നു.
എന്നാല്‍ യുവതിക്കെതിരെ ക്രിസ്റ്റ്യാനോ തന്നെ രംഗത്തെത്തി. യുവതിയുടെ പരാതി വ്യാജമാണെന്നും പ്രശസ്തിക്ക് വേണ്ടിയാണ് ഇത്തരം ആരോപണങ്ങളെന്നും കഴിഞ്ഞ ദിവസം റൊണാള്‍ഡോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ വ്യക്തമാക്കിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: World, Sports, Cristiano Ronaldo, Cristiano Ronaldo molest allegation: Las Vegas police reopen case

Powered by Info News For You

Comments
Post a Comment