പത്മകുമാറിനെ മാറ്റാനാവില്ല; രാജി വയ്പ്പിക്കാം, എന്നാല്‍ കടമ്പകളേറെ
തിരുവനന്തപുരം: (www.kvartha.com 26.10.2018) ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിനെ ഒരിക്കലും പദവിയില്‍ നിന്നും മാറ്റാനാവില്ല. എന്നാല്‍ അദ്ദേഹത്തെ കൊണ്ട് രാജിവെയ്പിക്കാവുന്നതാണ്. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായി അഭിപ്രായ പ്രകടനം നടത്തി സര്‍ക്കാരിന്റെ അപ്രീതിക്ക് പാത്രമായെങ്കിലും പത്മകുമാറിനെ പദവിയില്‍ നിന്ന് മാറ്റാന്‍ അത്ര പെട്ടെന്നൊന്നും കഴിയില്ല. കടമ്പകളേറെയാണ്.
ഇതിനായി രണ്ട് മാര്‍ഗങ്ങളാണ് സര്‍ക്കാരിന് മുന്നിലുള്ളത്. ഒന്ന് ഓര്‍ഡിനന്‍സ് കൊണ്ടുവരിക. പ്രയാര്‍ ഗോപാലകൃഷ്ണനെ പ്രസിഡന്റ് പദവിയില്‍ നിന്ന് മാറ്റിയത് ബോര്‍ഡിന്റെ കാലാവധി മൂന്നില്‍ നിന്ന് രണ്ട് വര്‍ഷമായി ഓര്‍ഡിനന്‍സ് വഴി കുറച്ചാണ്. ഈ സാഹചര്യത്തില്‍ വീണ്ടും ഇതേ മാര്‍ഗം സ്വീകരിച്ചാല്‍ അത് സര്‍ക്കാരിന്റെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിക്കും.
പാര്‍ട്ടിതലത്തില്‍ സമ്മര്‍ദം ചെലുത്തി സ്വയം രാജി വയ്പ്പിക്കുകയാണ് അടുത്ത മാര്‍ഗം. അങ്ങനെ രാജിക്ക് തയ്യാറായാല്‍ പിന്നീട് പത്മകുമാര്‍ എന്ത് രാഷ്ട്രീയ നിലപാട് സ്വീകരിക്കുമെന്ന ആശങ്ക പാര്‍ട്ടിക്കുമുണ്ട്.
നിയമസഭയിലെ ഹിന്ദു എം.എല്‍.എമാരാണ് ബോര്‍ഡ് അംഗങ്ങളെ തെരഞ്ഞെടുക്കേണ്ടത്. പ്രസിഡന്റിനെ നിശ്ചയിക്കേണ്ടത് ഹിന്ദു മന്ത്രിമാരും. കെ.രാഘവന്റെ കാലാവധി അവസാനിച്ചെങ്കിലും പുതിയ അംഗത്തെ തെരഞ്ഞെടുക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: A Padmakumar can not be changed, Thiruvananthapuram, Sabarimala Temple, Religion, Resignation, Trending, Controversy, Politics, News, Kerala.

Powered by Info News For You

Comments
Post a Comment