ജനുവരി എട്ട്, ഒമ്പത് തീയതികളില്‍ ദേശീയപണിമുടക്ക്

കല്‍പ്പറ്റ: (www.kvartha.com 06.10.2018) മോഡി സര്‍ക്കാരിന്റെ ഭരണത്തില്‍ രാജ്യത്തിന്റെ സര്‍വമേഖലയും തകര്‍ന്നതായി ഐ എന്‍ ടി യു സി സംസ്ഥാനപ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍. കല്‍പ്പറ്റയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ സാമ്പത്തികമേഖല പൂര്‍ണമായി തകര്‍ന്നതോടെ തൊഴിലാളികളുടെ ജീവിതം കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്.

ഈ സാഹചര്യത്തില്‍ 2019 ജനുവരി എട്ട്, ഒമ്പത് തീയതികളില്‍ സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ ദേശീയപണിമുടക്ക് നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. റെയില്‍വെ, വ്യോമയാന മേഖലയടക്കം പണിമുടക്കിന്റെ ഭാഗമാകുന്നതോടെ ഇന്ത്യ നിശ്ചലമാകും. മോഡി സര്‍ക്കാരിന്റെ നാലര വര്‍ഷക്കാലത്തെ ഭരണം ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്.

Trade Unions Announce Nationwide Strike on January 8-9, Prime Minister, Narendra Modi, News, Politics, Press meet, GST, Economic Crisis, Trending, Kerala

പാചകവാതകത്തിന്റെ വില 400 നിന്ന് 900 രൂപയായി. ഇന്ധനവിലയാണെങ്കില്‍ ഇരട്ടിയായി കുതിച്ചുകയറുകയാണ്. നോട്ട് നിരോധനം അവശേഷിച്ച സാമ്പത്തികമേഖലയെയും തകര്‍ത്തു. നല്ല രീതിയില്‍ നടപ്പിലാക്കാന്‍ കഴിയുമായിരുന്ന ജി എസ് ടി ജനങ്ങള്‍ക്ക് ദ്രോഹമായി മാറി. ഉദ്യോഗസ്ഥരും, ടാക്‌സ് പ്രാക്ടീഷണര്‍മാരുമടക്കം ജി എസ് ടിയെ കുറിച്ച് വ്യക്തമായി മനസിലാകാതെ ഇരുട്ടില്‍ തപ്പുകയാണ്.

തൊഴിലാളികള്‍ക്ക് ഏറെ ആശ്രയമായിരുന്ന ഇ എസ് ഐ സംവിധാനവും തകര്‍ന്നിരിക്കുകയാണ്. അപകട നഷ്ടപരിഹാരം, മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ വിദഗ്ധചികിത്സ എന്നിങ്ങനെ ഗുണകരമായ ഓരോന്നും ഈ പദ്ധതിയില്‍ നിന്ന് ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. ലോകത്തെ ഏറ്റവും വലിയ പണിമുടക്കായി ഇത് മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Trade Unions Announce Nationwide Strike on January 8-9, Prime Minister, Narendra Modi, News, Politics, Press meet, GST, Economic Crisis, Trending, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?