റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ഇടുക്കിയില്‍ കനത്ത മഴ; അടിമാലിയില്‍ മണ്ണിടിച്ചില്‍, ഗതാഗതം മുടങ്ങി, അതീവ ജാഗ്രതയില്‍ ഭരണകൂടം
ഇടുക്കി: (www.kvartha.com 04.10.2018) അറബിക്കടലില്‍ രൂപം കൊള്ളുന്ന ന്യൂനമര്‍ദം ചുഴലിക്കൊടുങ്കാറ്റായി മാറുമെന്ന കേന്ദ്രകാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ഇടുക്കിയില്‍ ശക്തമായ മഴ. ഹൈറേഞ്ചിലെ പലയിടങ്ങളിലും ബുധനാഴ്ച രാവിലെ ആരംഭിച്ച മഴ രാത്രിയോടെ ശക്തമാവുകയായിരുന്നു. ഇതോടെ ജില്ലാ ഭരണകൂടം അതീവജാഗ്രതയിലാണ്.
ബുധനാഴ്ച അടിമാലിയില്‍ പലയിടത്തും റോഡില്‍ മണ്ണിടിച്ചിലുണ്ടായി. ഗതാഗതം പലയിടത്തും മുടങ്ങി. വരും ദിവസങ്ങളില്‍ മഴ കൂടുതല്‍ ശക്തമായേക്കും. കനത്ത മഴ തുടര്‍ന്നാല്‍ കൂടുതല്‍ നാശനഷ്ടമുണ്ടാകുമെന്ന ആശങ്കയുമുണ്ട്. ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് വ്യാഴാഴ്ച രാവിലെ വരെ 11 മില്ലിമീറ്റര്‍ മഴ ലഭിച്ചു. 2387.76 അടിയാണ് ഡാമിലെ ജലനിരപ്പ്. കഴിഞ്ഞ വര്‍ഷമിത് 2367.02 അടിയായിരുന്നു. ഇടമലയാര്‍ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് 86.2 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്. 159.66 മീറ്ററാണ് ഡാമിലെ വ്യാഴാഴ്ചത്തെ ജലനിരപ്പ്.
അതിനിടെ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ മൂന്നാറിലേക്കുള്ള യാത്ര നിരോധിച്ചിട്ടുണ്ട്. പ്രളയത്തിന് ശേഷം തിരിച്ച് വരികയായിരുന്ന പ്രദേശത്തെ ടൂറിസം മേഖലയെ ഇത് സാരമായി ബാധിക്കും. മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ അഞ്ചാം തീയതിയോടെ ക്യാമ്പുകള്‍ തയ്യാറാക്കാന്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ആവശ്യമെങ്കില്‍ ആളുകള്‍ക്ക് രാത്രി അവിടെ കഴിയാനുളള നിര്‍ദേശങ്ങള്‍ നല്‍കാം. രാത്രികാലത്ത് മലയോര മേഖലകളിലൂടെയുളള സഞ്ചാരം പരമാവധി ഒഴിവാക്കണമെന്നും അറിയിപ്പുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Heavy rain fall warning for Idukki, News, Rain, Trending, Idukki, District Collector, Warning, Kerala.

Powered by Info News For You

Comments
Post a Comment