മാലയിട്ടെത്തുന്ന യുവതികളെയെല്ലാം തടയുമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍

നിലയ്ക്കല്‍:(www.kvartha.com 17/10/2018) മാലയിട്ടെത്തുന്ന യുവതികളെയെല്ലാം തടയുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ശബരിമലയില് ആചാരാനുഷ്ഠാനങ്ങള്‍ തകര്‍ക്കാന്‍ സിപിഎം നേതൃത്വം നല്‍കുകയാണെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു. ശബരിമലയിലേക്ക് നിര്‍ബന്ധിച്ച് യുവതികളെ എത്തിക്കില്ലെന്ന് പറഞ്ഞ സിപിഎം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ഉപയോഗിച്ച് യുവതികളായ ഉദ്യോഗസ്ഥരെ ശബരിമലയില്‍ എത്തിച്ചു. ഇതിന് വലിയ വിലകൊടുക്കേണ്ടി വരും. ആചാരങ്ങളും വിശ്വാസങ്ങളും തകര്‍ക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

പോലീസിനെ ഉപയോഗിച്ച് വന്‍ തോതില്‍ യുവതികളെ സന്നിധാനത്ത് എത്തിക്കാനാണ് സിപിഎം നീക്കം നടത്തുന്നത്. ഹിന്ദു സംഘടനാ നേതാക്കളെ സമവായ ചര്‍ച്ചയ്ക്ക് വിളിച്ച് അപമാനിക്കുകയാണ് ചെയ്തത്. നിലയ്ക്കലില്‍ സമാധാനപരമായി സമരം ചെയ്ത ആദിവാസി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജ് ക്രൂരമായ നടപടിയാണ്.

News, Kerala, BJP, K. Surendran, Sabarimala, K Surendran on Sabarimala women entering


പോലീസിനെ ഉപയോഗിച്ച് ഹൈന്ദവ വിശ്വാസികളെ അടിച്ചമര്‍ത്താനാണ് ശ്രമമെങ്കില്‍ ഇതിനെ നേരിടുകതന്നെ ചെയ്യും. നിലയ്ക്കല്‍ സമരം സംസ്ഥാന വ്യാപകമാക്കുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, BJP, K. Surendran, Sabarimala, K Surendran on Sabarimala women entering 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?