കേരളത്തില്‍ ഒരു രോഹിത് വെമുലയെ സൃഷ്ടിക്കാന്‍ അനുവദിക്കില്ല: കേന്ദ്ര സര്‍വകലാശാലയിലെ കാവിവല്‍ക്കരണത്തിനെതിരെ ക്യാംപസ് ഫ്രണ്ട് പ്രതിഷേധം

കാസര്‍കോട്: (www.kasargodvartha.com 18.10.2018) കേരളത്തിന്റെ കലാലയ മണ്ണില്‍ മറ്റൊരു രോഹിത് വെമുലയെ സൃഷ്ടിക്കാനുള്ള സംഘപരിവാര്‍ ശ്രമം ക്യാംപസ് ഫ്രണ്ട് അനുവദിക്കില്ലെന്ന് ക്യാംപസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് അല്‍ ബിലാല്‍ സലീം പറഞ്ഞു. കേന്ദ്ര സര്‍വകലാശാലയിലെ കാവിവല്‍ക്കരണത്തിനെതിരെ ക്യാംപസ് ഫ്രണ്ട് കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വിദ്യാര്‍ത്ഥി പ്രതിഷേധം കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള കേന്ദ്ര സര്‍വകലാശാലയിലെ വൈസ് ചാന്‍സിലറടക്കമുള്ള അധികാരികള്‍ സംഘപരിവാര അജണ്ടകള്‍ നടപ്പാക്കുകയും ചോദ്യം ചെയ്യുന്ന വിദ്യാര്‍ഥികളെ തിരഞ്ഞുപിടിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു. വഴങ്ങാത്തവരെ നിസാര കാരണങ്ങള്‍ ആരോപിച്ച് പുറത്താക്കുന്നു. ഇതിന്റെ പരിണിത ഫലമായിരുന്നു സര്‍വകലാശാലയിലെ വിദ്യാര്‍ഥിയും എസ്എഫ്ഐ
പ്രവര്‍ത്തകനുമായ അഖില്‍ താഴത്തിന്റെ ആത്മഹത്യാശ്രമം. ഈ സാഹചര്യത്തിലാണ് ക്യാംപസ് ഫ്രണ്ട് പ്രതിഷേധം ഏറ്റെടുത്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വിദ്യാര്‍ഥികളുടെ പ്രതിഷേധ റാലി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് ആരംഭിച്ച് പഴയ ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു. ജില്ലാ പ്രസിഡന്റ് കബീര്‍ ബ്ലാര്‍ക്കോട്, സെക്രട്ടറി മൊയ്തീന്‍ കല്ലങ്കൈ, വൈസ് പ്രസിഡന്റ് എം ടി പി അഫ്സല്‍, ബി കെ റിസ് വാന്‍, സൈനുല്‍ ആബിദ്  നേതൃത്വം നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Central University, Central University issue; Campus front protest march conducted
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?