ബേക്കല്‍ കോട്ടയ്ക്ക് സമീപത്ത് നിന്നും നിധിശേഖരം കണ്ടെടുത്തുവെന്ന് വ്യാജ പ്രചരണം; മറുപടി പറഞ്ഞ് തളര്‍ന്ന് പോലീസ്

ബേക്കല്‍: (www.kasargodvartha.com 18.10.2018) ബേക്കല്‍ കോട്ടയ്ക്ക് സമീപം പള്ളിക്കര കടപ്പുറത്ത് നിന്നും വന്‍ നിധിശേഖരം കണ്ടെടുത്തുവെന്ന് വ്യാജ പ്രചരണം. ഇതോടെ സംഭവത്തിന്റെ നിജസ്ഥിതി അറിയാന്‍ ആളുകള്‍ പോലീസ് സ്റ്റേഷനിലേക്ക് വിളിക്കാന്‍ തുടങ്ങിയതോടെ മറുപടി പറഞ്ഞ് പോലീസ് തളര്‍ന്നു.

വ്യാഴാഴ്ച ഹര്‍ത്താലായതിനാല്‍ ഇതിന്റെ സുരക്ഷയ്ക്കായി പോലീസ് നെട്ടോട്ടം ഓടുമ്പോഴാണ് ഏതോ വിരുതന്‍ പടച്ചുണ്ടാക്കിയ നിധി ശേഖരണം കണ്ടെത്തിയെന്ന വ്യാജ പ്രചരണം മൂലം പോലീസ് വട്ടംചുറ്റി പോയത്. ആയിരത്തിലധികം ഫോണ്‍ കോളാണ് ഇതുമായി ബന്ധപ്പെട്ട് പോലീസിന് ലഭിച്ചതെന്ന് ബേക്കല്‍ എസ് ഐ കെ പി വിനോദ് കുമാര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
Bekal, Kasaragod, News, Bekal Fort, Treasure chest, Fake news about Treasure, Police

വ്യാഴാഴ്ച രാവിലെ മുതലാണ് വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ നിന്നും ഗ്രൂപ്പുകളിലേക്ക് 'നിധി'യുടെ വിവിധ ചിത്രങ്ങള്‍ സഹിതം വ്യാജ പ്രചരണം തുടങ്ങിയത്. ഇതോടെ പോലീസിന്റെ ഫോണിന് വിശ്രമമില്ലാത്ത മണിക്കൂറുകളായിരുന്നു. ഇതിന് മുമ്പും ഇത്തരം നിധി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നുവെങ്കിലും ബേക്കലിനെ ബന്ധപ്പെടുത്തി പറഞ്ഞതോടെ സത്യമാകാന്‍ സാധ്യതയുണ്ടെന്ന് സംശയിച്ചാണ് പലരും നിജസ്ഥിതി അറിയാന്‍ പോലീസിലേക്ക് വിളി തുടങ്ങിയത്. നിധി ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചുവെന്നായിരുന്നു പ്രചരണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Bekal, Kasaragod, News, Bekal Fort, Treasure chest, Fake news about Treasure, Police
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?