വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ സി പി എം ബ്രാഞ്ച് സെക്രട്ടറിയെ രക്ഷിക്കാന്‍ വനിതാ നേതാവ് ഇടപെട്ടതായി ആക്ഷേപം

പാലക്കാട്: (www.kvartha.com 03.10.2018) മണ്ണാര്‍ക്കാട്ട് വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ സി പി എം ബ്രാഞ്ച് സെക്രട്ടറിയെ രക്ഷിക്കാന്‍ വനിതാ നേതാവ് ഇടപെട്ടതായി ആക്ഷേപം. കേസില്‍ ചൊവ്വാഴ്ച അറസ്റ്റിലായ സിപിഎം കൊടയ്ക്കാട് ബ്രാഞ്ച് സെക്രട്ടറി വിജേഷുമായി അടുപ്പമുള്ള മഹിളാ അസോസിയേഷന്‍ നേതാവിനെതിരെയാണു പാര്‍ട്ടിക്കുള്ളില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്.

മണ്ണാര്‍ക്കാട് നാട്ടുകല്‍ പോലീസ് അറസ്റ്റു ചെയ്ത സിപിഎം കൊടയ്ക്കാട് ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്‌ഐ നേതാവുമായ വിജേഷിനെ കേസില്‍ നിന്നൊഴിവാക്കാന്‍ വനിതാ നേതാവ് ശ്രമിച്ചെന്നാണ് ആരോപണം.

CPM branch secretary held for abusing housewife, Palakkad, News, Politics, Arrested, Molestation, Controversy, Complaint, Kerala

വിജേഷിനെ തിങ്കളാഴ്ച രാത്രി നാട്ടുകല്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വിവരം അറിഞ്ഞ് മഹിളാ അസോസിയേഷന്‍ ജില്ലാ ഭാരവാഹിയായ നേതാവ് പോലീസ് സ്‌റ്റേഷനിലെത്തി മണിക്കൂറുകളോളം കാത്തിരുന്നു. കേസ് നടപടികള്‍ ഒഴിവാക്കുകയായിരുന്നു ഉദ്ദേശം. സംഭവം പാര്‍ട്ടിക്കുള്ളിലും ചര്‍ച്ചയും വിവാദവുമായതോടെ ചൊവ്വാഴ്ച മണ്ണാര്‍ക്കാട് ഏരിയാ കമ്മിറ്റി വിഷയം ചര്‍ച്ച ചെയ്തു. ഏരിയാ സെന്റര്‍ അംഗം കൂടിയായ വനിതാ നേതാവിനെതിരെ നടപടി വേണമെന്നു ചില അംഗങ്ങള്‍ ആവശ്യപ്പെട്ടു.

പ്രതിക്കുവേണ്ടി വനിതാനേതാവ് സ്‌റ്റേഷനിലെത്തിയത് ആരുടെ നിര്‍ദേശപ്രകാരമാണ്. ലോക്കല്‍ കമ്മിറ്റിയോ ഏരിയാ കമ്മിറ്റിയോ അറിയാതെയായിരുന്നു നീക്കമെന്ന് ഏരിയാ കമ്മിറ്റി വിലയിരുത്തി. പി.കെ. ശശി എംഎല്‍എയ്‌ക്കെതിരായ പരാതിയുയര്‍ന്ന മണ്ണാര്‍ക്കാട് ഏരിയാ കമ്മിറ്റിക്കു കീഴിലാണ് ഈ സംഭവവും. പാര്‍ട്ടിക്കു കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കുന്ന ഇത്തരം നീക്കങ്ങള്‍ ജില്ലയുടെ ചുമതലയുള്ള മുതിര്‍ന്ന നേതാക്കളെയും അറിയിച്ചെന്നാണ് വിവരം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: CPM branch secretary held for abusing housewife, Palakkad, News, Politics, Arrested, Molestation, Controversy, Complaint, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?