ഹോട്ടലില്‍ ഈച്ച ശല്ല്യം; നാലായിരം രൂപ പിഴയിട്ടു

നീലേശ്വരം: (www.kasargodvartha.com 29.10.2018) നീലേശ്വരം മാര്‍ക്കറ്റിലുള്ള ഹോട്ടലില്‍ പരിശോധന നടത്തി ഭക്ഷ്യസുരക്ഷാവകുപ്പ് നാലായിരം രൂപ പിഴ ഈടാക്കി. ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത്ത് ബാബു ഈ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് ഈച്ച ശല്ല്യവും വൃത്തിയില്ലായ്മയും ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഭക്ഷ്യസുരക്ഷാവകുപ്പിനോട് ഹോട്ടലില്‍ പരിശോധന നടത്താന്‍ കളക്ടര്‍ നിര്‍ദേശിക്കുകയായിരുന്നു.

ജില്ലയിലെ മുഴുവന്‍ ഹോട്ടലുകളിലും അടിയന്തരമായ പരിശോധന നടത്താന്‍  ഭക്ഷ്യസുരക്ഷാവകുപ്പിന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. വൃത്തിഹീനമായ ചുറ്റുപാടില്‍ ഭക്ഷണം പാചകം ചെയ്യുന്നതും അനുവദനീയമല്ലാത്ത രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ക്കുന്നതും പഴകിയ ഭക്ഷണങ്ങള്‍ വില്‍ക്കുന്നതും പരിശോധിക്കും. ഭക്ഷണാവശിഷ്ടങ്ങള്‍ സംസ്്ക്കരിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താത്തവര്‍ക്കെതിരെയും നടപടിയെടുക്കും.
 Housefly, Nileshwaram, Hotel, District Collector, Food, Fine, Kasaragod, News, Housefly in restaurant: fined

ഹോട്ടലില്‍ നിന്നുള്ള മലിന ജലവും ഭക്ഷണാവിശിഷ്ടങ്ങളും റോഡിന്റെ വശങ്ങളിലുള്ള ഓടകളിലേക്കും മറ്റു പൊതുസ്ഥലങ്ങളിലേക്കും തള്ളുന്നുണ്ടോയെന്നും പരിശോധിക്കും. നിയമ ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ അത്തരം സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Housefly, Nileshwaram, Hotel, District Collector, Food, Fine, Kasaragod, News, Housefly in restaurant: fined


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?