ഹര്‍ത്താല്‍ അനുകൂലികള്‍ ഓട്ടോറിക്ഷ തടഞ്ഞ് ആക്രമിച്ചെന്ന് വ്യാജ പരാതി നല്‍കി; ഓട്ടോഡ്രൈവറെ പോലീസ് താക്കീത് ചെയ്തു

കുമ്പള: (www.kasargodvartha.com 19.10.2018) ഹര്‍ത്താല്‍ അനുകൂലികള്‍ ഓട്ടോറിക്ഷ തടഞ്ഞ് ആക്രമിച്ചെന്ന് വ്യാജ പരാതി നല്‍കിയ ഓട്ടോ റിക്ഷാ ഡ്രൈവറെ പോലീസ് താക്കീത് ചെയ്ത് വിട്ടയച്ചു. ഉപ്പള ഹിദായത്ത് നഗര്‍ സ്വദേശിയും കുമ്പളയില്‍ ഓട്ടോറിക്ഷ ഓടിക്കുകയും ചെയ്യുന്ന ഡ്രൈവറെയാണ് കുമ്പള പോലീസ് താക്കീത് ചെയ്ത് വിട്ടയച്ചത്.

വ്യാഴാഴ്ച രാവിലെയാണ് സംഭവം. നായിക്കാപ്പില്‍ വെച്ച് ഒരു സംഘം ഓട്ടോറിക്ഷ തടയുകയും ആക്രമിക്കുകയും ഓട്ടോറിക്ഷയ്ക്ക് കേടുപാട് വരുത്തുകയും ചെയ്തുവെന്നായിരുന്നു ഡ്രൈവറുടെ പരാതി. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിയതോടെയാണ് പരാതി വ്യാജമാണെന്ന് വ്യക്തമായത്.
Kumbala, Police, Harthal, Auto-rickshaw, Complaint, Kasaragod, News, Fake Complaint, Fake complaint; Auto driver warned by police

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kumbala, Police, Harthal, Auto-rickshaw, Complaint, Kasaragod, News, Fake Complaint, Fake complaint; Auto driver warned by police


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?