യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് ആശുപത്രിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തികരമായ പ്രചരണം നടത്തിയതായി പരാതി; കോടതി നിര്‍ദേശ പ്രകാരം പോലീസ് കേസെടുത്തു

കാഞ്ഞങ്ങാട്: (www.kasargodvartha.com 11.10.2018) യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് ആശുപത്രിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തികരമായ പ്രചരണം നടത്തിയതായി പരാതി. സംഭവത്തില്‍ കോടതി നിര്‍ദേശ പ്രകാരം യുവാവിനെതിരെ പോലീസ് കേസെടുത്തു. കുന്നുമ്മലിലെ സ്വകാര്യ ആശുപത്രി മാനേജര്‍ ഇ.വി മുരളീധരനാണ് കോടതിയെ സമീപച്ചത്.

സംഭവത്തില്‍ രാജപുരത്തെ മനീഷിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. പാണത്തൂര്‍ സ്വദേശിനിയായ യുവതി ഇക്കഴിഞ്ഞ മാര്‍ച്ച് 22ന് മംഗളൂരുവിലെ ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടിരുന്നു. ആദ്യം കുന്നുമ്മലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതിയെ പിന്നീട് മംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു. ഈ സംഭവത്തെ കോര്‍ത്തിണക്കിയാണ് ആശുപത്രിക്കെതിരെ അപകീര്‍ത്തികരമായ പ്രചരണം നടത്തിയതെന്നാണ് പരാതി.

സംഭവം സംബന്ധിച്ച് ആദ്യം പോലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും കേസെടുത്തിരുന്നില്ല. ഇതോടെ കോടതിയെ സമീപിക്കുകയായിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Police, case, Social-Media, court order, Top-Headlines, Post against Hospital; Case against Youth
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?