'ബിജെപിയുടെ ദയാദാക്ഷിണ്യം കൊണ്ടല്ല ഈ സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്നത്'; അമിത്ഷാക്കെതിരെ ആഞ്ഞടിച്ച് പിണറായി

തിരുവനന്തപുരം: (www.kvartha.com 27.10.2018) ശബരിമല വിഷയത്തില്‍ അമിത് ഷായ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവണ്‍മെന്റിനെ വീഴ്ത്തുമെന്നു ഭീഷണിപ്പെടുത്തുന്ന അമിത്ഷാ ഈ ഗവണ്‍മെന്റ് അധികാരത്തിലിരിക്കുന്നത് ബിജെപിയുടെ ദയാദാക്ഷിണ്യങ്ങള്‍ കൊണ്ടല്ല, മറിച്ച് സംസ്ഥാനത്തെ ജനങ്ങളുടെ വിധിതീര്‍പ്പിലൂടെയാണ് എന്നത് ഓര്‍ക്കണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി പ്രതികരണവുമായി രംഗത്തെത്തിയത്.

അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരേ ജനാധിപത്യ വിശ്വാസികളാകെ ശബ്ദമുയര്‍ത്തണം. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ശ്രമിച്ചതും മൗലികാവകാശങ്ങള്‍ സംരക്ഷിക്കാന്‍ ശ്രമിച്ചതിനുമാണ് സര്‍ക്കാരിനെ താഴെയിറക്കുമെന്ന് ഭീഷണിപ്പെടുത്തുന്നത്. നടപ്പാക്കാന്‍ കഴിയുന്ന വിധി മാത്രം കോടതി പറഞ്ഞാല്‍ മതിയെന്ന ഷായുടെ പ്രസ്താവന ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ നടപ്പാക്കാനുള്ളതല്ലെന്ന സന്ദേശമാണ് നല്‍കുന്നത്. ഇത് ആര്‍എസ്എസിന്റെയും സംഘപരിവാറിന്റെയും യഥാര്‍ഥ ഉള്ളിലിരിപ്പാണ് വ്യക്തമാക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

നേരത്തെ ശബരിമല വിഷയത്തില്‍ പിണറായി വിജയനും സംസ്ഥാന സര്‍ക്കാരിനും എതിരെ അമിത്ഷാ രൂക്ഷവിമര്‍ശനം നടത്തിയിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Thiruvananthapuram, News, Politics, CPM, BJP, Pinarayi vijayan, CM, Shabarimala Issue, CM Pinarayi against Amit Shah on Shabarimala issue



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?