കാസര്‍കോട് സ്വദേശിയായ ഹോട്ടല്‍ വ്യാപാരി നാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിനിടെ ബംഗളൂരുവില്‍ ഹൃദയാഘാതംമൂലം മരിച്ചു

കാസര്‍കോട്: (www.kasargodvartha.com 07.10.2018) കാസര്‍കോട് സ്വദേശിയായ ഹോട്ടല്‍ വ്യാപാരി നാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിനിടെ ബംഗളൂരുവില്‍ ഹൃദയാഘാതംമൂലം മരിച്ചു. തെക്കില്‍ സ്വദേശിയും ഉദുമയില്‍ താമസക്കാരനുമായ പരേതനായ അബ്ദുര്‍ റഹ് മാന്‍ മുസ്ല്യാരുടെ മകന്‍ ഹബീബ് (47) ആണ് മരിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ട ഹബീബിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വര്‍ഷങ്ങളായി ബംഗളൂരുവില്‍ ഹോട്ടല്‍ വ്യാപാരം നടത്തിവരികയായിരുന്ന ഹബീബ്.

മാതാവ്: പരേതയായ ഫാത്വിമ ബീവി. ഭാര്യ: ഫസീല (ഉദുമ). മക്കള്‍: ഫാദില്‍, അന്‍ഫാല്‍, ഷാദില്‍, സബ, റിഷാല്‍. സഹോദരങ്ങള്‍: ഹക്കീം (സൗദി അറേബ്യ), ഹാജിറ (ചെങ്കള), സാഹിറ (തളങ്കര), ഖദീജ (ഉദുമ), ഉമൈറ (മഞ്ചേശ്വരം). മൃതദേഹം ഞായറാഴ്ച രാവിലെ ഉദുമയിലെ വീട്ടിലെത്തിച്ച ശേഷം ഉച്ചയ്ക്ക് ഒരു മണിയോടെ തെക്കില്‍ തായല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Death, Obituary, Uduma, Kasaragod native died in Bangalore
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?