സുബ്രഹ്മണ്യസ്വാമി ഒറ്റയടിക്ക് പിണറായി ആയി; വിധി നടപ്പാക്കാന്‍ സൈന്യത്തെയും വിളിക്കും

 ന്യൂ ഡെല്‍ഹി: (www.kvartha.com 06.10.2018) ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ വിശ്വാസികളുടെ പ്രതിഷേധം തുടരുന്നതിനിടെ നിലപാട് വ്യക്തമാക്കി ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി. പട്ടാളത്തെ വിളിച്ചായാലും ശബരിമല കേസില്‍ സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് സുബ്രഹ്മണ്യം സ്വാമി പറഞ്ഞു.

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധി ഭരണഘടനാപരമാണ്. എന്തു വില കൊടുത്തും സുപ്രീംകോടതി വിധി നടപ്പാക്കുക തന്നെ വേണം. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നതിനെ എതിര്‍ത്ത് ബിജെപി സമരം പ്രഖ്യാപിച്ചിട്ടില്ല. സുപ്രീംകോടതി വിധിക്കെതിരെ കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന സമരം പ്രവര്‍ത്തകരില്‍ ചിലരുടെ വ്യക്തിപരമായ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.

Subrahmanya Swami for Kerala government, New Delhi, News, Politics, Religion, Women, Sabarimala Temple, Trending, Controversy, BJP, Supreme Court of India, National

ശബരിമല സത്രീപ്രവേശനത്തെ എതിര്‍ക്കാന്‍ ബിജെപി തീരുമാനിച്ചിട്ടില്ല . സുപ്രീംകോടതി വിധി നടപ്പാക്കാന്‍ കേരള സര്‍ക്കാരിന് എല്ലാ പിന്തുണയും നല്‍കുന്നു. അയ്യപ്പന്‍ നൈഷ്ടിക ബ്രഹ്മചാരിയാണെന്ന വാദം തന്നെ തെറ്റാണ്. ആര്‍ത്തവമുള്ള അഞ്ച് ദിവസം സ്ത്രീകള്‍ തന്റെ മുന്‍പില്‍ വരരുതെന്ന് അയ്യപ്പന്‍ പറഞ്ഞോ, പാവപ്പെട്ട സന്യാസിനിമാരും ഭക്തകളും തന്റെ മുന്‍പില്‍ വന്നു പോവരുതെന്ന് അയ്യപ്പന്‍ പറഞ്ഞോ.. ഇല്ല. ഇതൊക്കെ ചിലരുണ്ടാക്കി വച്ചതാണ്.

നിയമത്തിന് മുന്നില്‍ ആണും പെണ്ണും ഒന്നാണെന്നാണ് ഇന്ത്യന്‍ ഭരണഘടന പറയുന്നത്. ആര്‍ത്തവം ഒരു അയോഗ്യതയല്ല. ഒരു കുഞ്ഞിനെ ഉത്പാദിപ്പിക്കാനുള്ള പ്രകൃതിപരമായ സംവിധാനമാണ്. അത് ആണിനില്ല പെണ്ണിനുണ്ടെന്ന് മാത്രം. ആര്‍ത്തവമുള്ള സ്ത്രീകളൊക്കെ ശബരിമലയിലേക്ക് പോകണം എന്നല്ല സുപ്രീംകോടതി പറഞ്ഞത്. ആര്‍ത്തവമുള്ള സ്ത്രീകള്‍ക്കും യുവതികള്‍ക്കുമെല്ലാം ശബരിമലയില്‍ പോകാന്‍ അവകാശമുണ്ടെന്ന് വ്യക്തമാക്കുകയാണ് സുപ്രീംകോടതി ചെയ്തത്.

പോണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ബന്ധപ്പെട്ട വ്യക്തികളാണ്. ഒരു ഭക്ത ശബരിമലയില്‍ സന്ദര്‍ശനത്തിന് വന്നാല്‍ അതിനുള്ള അവസരമൊരുക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണ്. പോലീസിന് അതിന് സാധിക്കാതെ വന്നാല്‍ സൈനികനിയമം പ്രഖ്യാപിച്ചായാലും സുപ്രീംകോടതി വിധി നടപ്പാക്കേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാരിനുണ്ട്. സുബ്രഹ്മണ്യം സ്വാമി പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Subrahmanya Swami for Kerala government, New Delhi, News, Politics, Religion, Women, Sabarimala Temple, Trending, Controversy, BJP, Supreme Court of India, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?