എച്ച്.ആര്‍.ഡി.എസ് മെഡിക്കല്‍ ലബോറട്ടറി: സംസ്ഥാന തലത്തില്‍ ഒന്നാം റാങ്കും, രണ്ടാം റാങ്കും കാസര്‍കോട് അല്‍-റാസി കോളേജില്‍


കാസര്‍കോട്: 2016-18 ബാച്ചിലെ എച്ച്.ആര്‍.ഡി.എസി ന്റ മെഡിക്കല്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ സംസ്ഥാനതല പരീക്ഷയില്‍ ഒന്നാം റാങ്കും രണ്ടാം റാങ്കും  നേടി അല്‍-റാസി കോളേജ് ഓഫ് പാരാ മെഡിക്കല്‍ സയന്‍സ് ഉന്നതവിജയം കരസ്ഥമാക്കി.
തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ 35 ഓളം കേന്ദ്രങ്ങളില്‍ നിന്നായി ഏകദേശം 3800 വിദ്യാര്‍ത്ഥികളാണ് 2016-18 അധ്യയനവര്‍ഷത്തെ മെഡിക്കല്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ പരീക്ഷ എഴുതിയത്.
700 മാര്‍ക്കില്‍ 685 മാര്‍ക്ക് വാങ്ങിയാണ് കാസര്‍കോട് അല്‍-റാസി കോളേജിലെ ഇശ്രത്ത് ശാബാ ഒന്നാംറാങ്ക് നേടിയത്. നേരത്തെ അല്‍-റാസിയുടെ മികച്ച വിദ്യാര്‍ഥിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 700 ല്‍ 674 മാര്‍ക്ക് വാങ്ങിയാണ് മുബാഷിറ രണ്ടാം റാങ്ക് നേടിയത്. എച്ച്.ആര്‍.ഡി.എസ്സില്‍ 175 ഓളം പരിശീലന കേന്ദ്രങ്ങളിലായി വിവിധ കോഴ്‌സുകള്‍ നിലവിലുണ്ട്. അല്‍-റാസി യുടെ അവാര്‍ഡ് കഴിഞ്ഞ ദിവസം കോളേജ് യൂണിയന്‍ ഉല്‍ഘാടന പരിപാടിയില്‍ കാസര്‍കോട് നിയോജക മണ്ഡലം എം.എല്‍.എ , എന്‍.എ നെല്ലിക്കുന്ന് വിതരണം ചെയ്തു. ഇശ്രത്ത് ശാബാ കാസര്‍കോട് അരമന ഹോസ്പിറ്റലിലും, മുബാഷിറ  കാസര്‍കോട് സണ്‍റൈസ് ഹോസ്പിറ്റലിലും ട്രെയിനിംഗ് തുടരുകയാണ് ഇപ്പോള്‍.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?