ആത്മാര്‍ഥമായ വിശ്വാസമുണ്ടെങ്കില്‍ കണ്ണൂരിലെ യുവതി ശബരിമലയിലേക്കു വരില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്
പത്തനംതിട്ട: (www.kvartha.com 15.10.2018) ആത്മാര്‍ഥമായ വിശ്വാസമുണ്ടെങ്കില്‍ കണ്ണൂരിലെ യുവതി ശബരിമലയിലേക്കു വരില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍. കണ്ണൂര്‍ സ്വദേശിനി വ്രതമെടുത്ത് ശബരിമലയിലേക്കു വരാന്‍ തയാറെടുക്കുന്നുവെന്ന വാര്‍ത്തയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'ശബരിമല ക്ഷേത്രത്തോട് ആത്മാര്‍ഥമായ വിശ്വാസമുള്ള ആളാണെങ്കില്‍ വരുമെന്നു വിശ്വസിക്കുന്നില്ല. ആചാരങ്ങളെ ബഹുമാനിക്കുന്നുവെങ്കില്‍ വരില്ല. പേരെടുക്കാനാണ് ശ്രമമെങ്കില്‍ വന്നേക്കാം' എന്ന് പത്മകുമാര്‍ പറഞ്ഞു.
ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച സുപ്രീം കോടതിവിധിയുടെ പശ്ചാത്തലത്തില്‍, താന്‍ ദര്‍ശനത്തിനെത്തുമെന്നും അതിനായി 41 ദിവസത്തെ വ്രതത്തിലാണെന്നും കണ്ണൂര്‍ സ്വദേശിനി രേഷ്മ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. രേഷ്മയ്‌ക്കെതിരെ പ്രതിഷേധവുമുയരുന്നുണ്ട്.
അതിനിടെ ഞായറാഴ്ച രാത്രി ഒരു സംഘം മദ്യലഹരിയില്‍ രേഷ്മയുടെ വീട്ടിലെത്തി ബഹളം വയ്ക്കുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. തീവ്രഹിന്ദു സംഘടനയിലെ പ്രവര്‍ത്തകരെന്ന് തോന്നിച്ച ഇവര്‍ തന്നെ മല ചവിട്ടാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയാണ് പോയതെന്നും ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കുമെന്നും രേഷ്മ പറഞ്ഞിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: 'Real women devotees' unlikely to visit Sabarimala temple, says Travancore Devaswom Board president, Pathanamthitta, News, Religion, Trending, Controversy, Sabarimala Temple, Women, Kerala.

Powered by Info News For You

Comments
Post a Comment