യുവാവിനെ വെട്ടി കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയെത്തിയ പ്രതി അറസ്റ്റില്‍

ചെറുവത്തൂര്‍: (www.kasargodvartha.com 16.10.2018) യുവാവിനെ വെട്ടി കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയെത്തിയ പ്രതി അറസ്റ്റില്‍. കുടുംബ സ്വത്തില്‍ നിന്നും മരം മുറിക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടയില്‍ പിലിക്കോട് റെയില്‍വേ മേല്‍പ്പാലത്തിന് സമീപത്തെ കെ സുഭാഷി(44)നെ വെട്ടി കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയും സുഭാഷിന്റെ മാതൃസഹോദരി ഭര്‍ത്താവുമായ
കെ എം നാരായണനെ(65)യാണ് ചന്തേര എസ്‌ഐ വിപിനും സംഘവും അറസ്റ്റ് ചെയ്തത്.
Cheruvathur, Kasaragod, News, Arrest, Assault, Stabbed, Injured, Murder attempt case: accused arrested

ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെ പറമ്പിലെ മരം മുറിക്കുന്നതിനെച്ചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയായിരുന്നു.
ഇതിനിടയില്‍ നാരായണന്‍ കൊടുവാള്‍ കൊണ്ട് സുഭാഷിന്റെ തലക്ക് വെട്ടിപ്പരിക്കേല്‍പ്പിച്ചു. വീണ്ടും വെട്ടുന്നത് തടയാനുള്ള ശ്രമത്തിനിടയില്‍ കൈക്കും മാരകമായി പരിക്കേറ്റു. സുഭാഷിനെ ഉടന്‍ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും തലക്കും കൈക്കും ഏറ്റ പരിക്ക് മാരകമായതിനാല്‍ മംഗ്ലൂരു ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

സംഭവം സംബന്ധിച്ച് നാരായണനെതിരെ ചന്തേര പോലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. ഇവിടെ നിന്നും രക്ഷപ്പെട്ട നാരായണന്‍ പരിയാരം മെഡിക്കല്‍ കോളേജിലെത്തുകയും മുമ്പ് സ്റ്റീല്‍ ഇട്ട കാല്‍മുട്ടിന് പരിക്കാണെന്ന് അറിയിച്ച് അവിടെ ചികിത്സ തേടുകയായിരുന്നു. വിവരമറിഞ്ഞ് ചന്തേര പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. പരിശോധനയില്‍ നാരായണന്റെ കാല്‍മുട്ടിന് ഒരു കുഴപ്പവും ഇല്ലെന്ന് ഡോക്ടര്‍ അറിയിച്ചതോടെ പ്രതിയെ അറസ്റ്റ് ചെയ്ത് ചന്തേര സ്റ്റേഷനിലെത്തിച്ചു. പ്രതിയെബുധനാഴ്ച രാവിലെ കോടതിയില്‍ ഹാജരാക്കും.

Related News:
യുവാവിന് കുത്തേറ്റ് അതീവ ഗുരുതരം; പ്രതിയായ ബന്ധു ഒളിവില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Cheruvathur, Kasaragod, News, Arrest, Assault, Stabbed, Injured, Murder attempt case: accused arrested
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?