കീഴടങ്ങിയ സുഹറാബിയെയും കൊണ്ട് രാത്രിയില്‍ തെളിവെടുപ്പ്; കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്ത് ജയിലിലടച്ചു, ഫോണ്‍ കണ്ടെത്താന്‍ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ്

കാസര്‍കോട്: (www.kasargodvartha.com 03.10.2018) ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ നഗ്നചിത്രം കാണിച്ച് പീഡിപ്പിച്ച കേസില്‍ പോലീസില്‍ കീഴടങ്ങിയ സുഹറാബിയെയും കൊണ്ട് പോലീസ് രാത്രി തന്നെ തെളിവെടുപ്പ് നടത്തി. രാത്രി 10 മണിക്ക് ശേഷമാണ് ബദിയടുക്കയിലുള്ള ഇവരുടെ വീട്ടില്‍ പോലീസ് ജീപ്പിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.

സുഹറാബിയുടെ വീട്ടില്‍ വെച്ച് തന്നെയാണ് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. ഇതിന്റെ തെളിവെടുപ്പാണ് പോലീസ് രാത്രിയില്‍ തന്നെ നടത്തിയത്. ബുധനാഴ്ച ഉച്ചയ്ക്ക് മുമ്പ് തന്നെ കോടതിയില്‍ ഹാജരാക്കിയ സുഹറാബിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്ത് കാസര്‍കോട് സബ് ജയിലിലടച്ചു. സുഹറാബി പെണ്‍കുട്ടിയെ അശ്ലീല വീഡിയോ കാണിച്ച ഫോണ്‍ കണ്ടെത്താനായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് കേസ് അന്വേഷിക്കുന്ന ബദിയടുക്ക എസ് ഐ മെല്‍വിന്‍ ജോസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

ചൊവ്വാഴ്ച വൈകിട്ട് 6.45 മണിയോടെയാണ് സുഹറാബി ബന്ധുക്കള്‍ക്കും അഭിഭാഷകനുമൊപ്പം കാസര്‍കോട് ഡി വൈ എസ് പി ഓഫീസിലെത്തി കീഴടങ്ങിയത്. കീഴടങ്ങുന്ന വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ എസ് ഐ കാസര്‍കോട്ടെത്തിയിരുന്നു. ഇതിനു ശേഷം ഇവരെ വിശദമായി ചോദ്യം ചെയ്യുകയും തെളിവെടുപ്പിന് കൊണ്ടുപോവുകയുമായിരുന്നു. കേസില്‍ കൂട്ടുപ്രതിയായ സുഹറാബിയുടെ ഭര്‍ത്താവ് അബൂബക്കറിനെ നാട്ടിലെത്തിക്കാനുള്ള ശ്രമവും പോലീസ് നടത്തുന്നുണ്ട്. പ്രതിയെ അറസ്റ്റു ചെയ്യാത്തതില്‍ പ്രതിഷേധിച്ച് മൂന്നാം തീയ്യതി മുതല്‍ ഡി വൈ എഫ് ഐ രാപ്പകല്‍ സമരവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചും ആഹ്വാനം ചെയ്തിരുന്നു. പ്രതി കീഴടങ്ങിയ സാഹചര്യത്തില്‍ സമരപരിപാടികള്‍ മാറ്റി വെക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Molestation case accused Suharabi remanded, Kasaragod, News, Molestation, Remand, Suharabi


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?