ദേവസ്വം ബോര്‍ഡിലെ ഉന്നത പദവികളില്‍ ഹിന്ദുക്കളല്ലാത്തവരെ നിയമിച്ചിട്ടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

കൊച്ചി: (www.kvartha.com 08.10.2018) ദേവസ്വം ബോര്‍ഡിലെ ഉന്നത പദവികളില്‍ ഹിന്ദുക്കളല്ലാത്തവരെ നിയമിച്ചിട്ടില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇത്തരം വാര്‍ത്തകള്‍ വ്യാജ സൃഷ്ടികളാണെന്നും പൊതുജനങ്ങള്‍ തെറ്റിദ്ധരിക്കരുതെന്നും കടകംപളളി പറഞ്ഞു.

ട്രാവന്‍കൂര്‍ കൊച്ചിന്‍ ഹിന്ദു റിലീജിയസ് ആക്ട് ഭേദഗതി വരുത്തി ഹിന്ദുവല്ലാത്തയാളുകളെ ഉന്നത പദവികളില്‍ നിയമിക്കാന്‍ തീരുമാനിച്ചെന്ന വാര്‍ത്ത സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. സര്‍ക്കാര്‍ ഉത്തരവെന്ന പേരിലായിരുന്നു പ്രചാരണം. ഇതേതുടര്‍ന്നാണ് വിശദീകരണവുമായി മന്ത്രി തന്നെ രംഗത്തെത്തിയത്.

യഥാര്‍ത്ഥ ദേവസ്വം ഭേദഗതി ബില്ലിലെ ഭാഗവും മന്ത്രി തന്റെ ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നാട്ടിലാകെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നത് ഗൗരവത്തോടെ കേരള ജനത കാണണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.


Keywords: Kerala, Kochi, News, Devaswom, Minister, Religion, Controversy, Temple, post, Kadakampally on Hindu appointment in Devaswam board  



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?