പ്രളയശേഷവും കുടിവെളളമില്ല: വീയപുരത്തെ കുടിവെള്ള പദ്ധതികള്‍ പലതും വെള്ളത്തിലായി
ഹരിപ്പാട്: (www.kvartha.com 01.10.2018) വീയപുരത്ത് കുടിവെള്ള പദ്ധതിക്ക് പല പദ്ധതികളുണ്ടെങ്കിലും കുടിവെള്ളം കിട്ടാതെ ഗ്രാമവാസികള്‍ നെട്ടോട്ടത്തില്‍. ശുദ്ധജല ക്ഷാമം രൂക്ഷമായിട്ടും നടപടിയെടുക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയുന്നില്ലെന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ പ്രളയം വീയപുരത്തെയും മുക്കിയിരുന്നു.
വീടും കിണറുകളുമെല്ലാം വെള്ളത്തിനടിയിലായി ദുരന്തശേഷം വീടുകളിലെത്തിയവര്‍ക്ക് കുടിവെള്ളത്തിന് മാര്‍ഗമില്ലാത്ത അവസ്ഥയും. പ്രളയസമയത്ത് സര്‍ക്കാരും ചില സന്നദ്ധ സംഘടനകളും ഗ്രാമവാസികളുടെ ദാഹമകറ്റാന്‍ മുന്‍പന്തിയിലുണ്ടായിരുന്നു.
എന്നാല്‍ ഗ്രാമപഞ്ചായത്ത് പ്രളയംകഴിഞ്ഞ് ഒന്നരമാസം പിന്നിട്ടപ്പോഴാണ് ഒരു കുടുംബത്തിന് ഒരു കന്നാസ് എന്ന പദ്ധതിയുമായി രംഗത്തുവന്നത്. 3650 കന്നാസുകളാണ് വിതരണം ചെയ്തത്. 12ലിറ്റര്‍ വെള്ളം സംഭരിക്കാന്‍ കഴിയുന്ന കന്നാസാണ് വിതരണം ചെയ്തത്. കന്നാസില്‍ വെള്ളം നിറക്കാന്‍ വെള്ളമില്ലെന്നുമാത്രം.
നിലവിലുള്ള കുടിവെള്ള പദ്ധതികള്‍ പലതും പ്രവര്‍ത്തനരഹിതമായിട്ട് മാസങ്ങള്‍ പിന്നിടുന്നു.1988ല്‍ പായിപ്പാട് സ്ഥാപിച്ച ജലസംഭരണി കാലപഴക്കത്താല്‍ നിലംപൊത്താറായി. അറ്റകുറ്റപണികള്‍ പോലും നടത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയുന്നില്ല. ഇവിടെ നിന്നും വല്ലപ്പോഴും കിട്ടന്ന വെള്ളത്തിന് പഞ്ചായത്ത് വെള്ളക്കരമായി അടക്കുന്നതാകട്ടെ ഒരുവര്‍ഷം 12ലക്ഷം രൂപയും.
കുതിരശക്തികുറഞ്ഞ മോട്ടോറാണ് വെള്ളം പമ്പ് ചെയ്യാന്‍ ഇവിടെ ഉപയോഗിക്കുന്നത്. ഗുണനിലവാരമില്ലാത്ത പൈപ്പുകള്‍ ശാപമായി തന്നെ തുടരുന്നു.കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി സ്ഥാപിച്ച അഞ്ച് ആര്‍ഓപ്ലാന്റുകളും നിലംപൊത്തി. വരള്‍ച്ച സമയത്ത് സ്ഥാപിച്ച ഒമ്പത് കിയോസ്‌ക്കുകളിലും വെള്ളമില്ല.
നീരേറ്റുപുറത്തുനിന്നും വീയപുരത്തേക്ക് കുടിവെള്ളമെത്തിക്കാന്‍ വേണ്ടി 12 കിലോമീറ്റര്‍ ദൂരത്തില്‍ പൈപ്പ് ലൈന്‍ വലിച്ചിട്ടുണ്ട് . മൂന്നുവര്‍ഷം പിന്നിടാറായിട്ടും കുടിവെള്ളം എത്തിയിട്ടില്ല. രണ്ട് ജോയിന്റുകള്‍കൂടി പണിയാനുണ്ടെന്നാണ് മൂന്ന് വര്‍ഷമായി അധികൃതര്‍ നല്‍കുന്ന ഭാഷ്യം. പതിനാലര ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ ഗ്രാമ പഞ്ചായത്ത് ജലാശയങ്ങള്‍ കൊണ്ട് സമ്പന്നമായ കാര്‍ഷിക ഗ്രാമാണ്.
ഇവിടെ പാടശേഖരങ്ങളില്‍ നിന്നും പുറം തള്ളുന്ന വിഷാംശം നിറഞ്ഞ ജലമാണ് ജലാശയങ്ങളിലുള്ളത് . ഈ വെള്ളം കുടിക്കാന്‍ നിര്‍ബന്ധിതരാവുകയാണ് പ്രദേശ വാസികള്‍. ഒപ്പം ജലജന്യ സാംക്രമികരോഗത്തിന് അടിമകളാകുകയും പിന്നീട് മരണത്തിന് കീഴടങ്ങേണ്ടിയും വരുന്നു. കുടിവെള്ള പദ്ധതിയ്ക്ക് ലക്ഷങ്ങള്‍ ചെലവഴിച്ചിട്ടും ശുദ്ധജല ക്ഷാമം പരിഹരിക്കാന്‍ കഴിയുന്നില്ല. 258 പൊതുടാപ്പുകളാണിവിടെയുള്ളത്.
പായിപ്പാട്ടുള്ള ജല സംഭരണിയില്‍ നിന്നുമാണ് ഗ്രാമ പഞ്ചായത്തിന്റെ 13 വാര്‍ഡുകളിലും ജലമെത്തിക്കുന്നത്. 10 ലക്ഷം ലിറ്റര്‍ കുടി വെള്ളമാണ് ദിനേന പ്രദേശ വാസികള്‍ക്ക് വേണ്ടത്. രണ്ടര ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്ക് നാലു തവണ തുടരെ പ്രവര്‍ത്തിപ്പിച്ചാല്‍ മാത്രമെ ഈ ലക്ഷ്യത്തിലെത്താന്‍ കഴിയൂ. വൈദ്യുതി തകരാര്‍ ഇതിന് തടസമാകുന്നു.
പമ്പ് ഹൗസിന്റെ പ്രവര്‍ത്തനത്തിന് മൂന്ന് ഷിഫ്റ്റാണ് വേണ്ടത്. ഇപ്പോള്‍ രണ്ട് ഷിഫ്റ്റില്‍ മാത്രമേ ജീവനക്കാരുള്ളൂ. ഇതും പോരായ്മയായി കണക്കാക്കുന്നു. മുന്‍ സര്‍ക്കാര്‍ കുടിവെള്ള പദ്ധതിക്കായി 20 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാല്‍ പദ്ധതി മാത്രം നടപ്പിലായില്ല. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് പോലും പണം കണ്ടെത്താന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ് ഗ്രാമ പഞ്ചായത്തെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.
ഒരു സാമ്പത്തികവര്‍ഷം ഒരുകോടിപത്ത് ലക്ഷം രൂപയാണ് പദ്ധതി വിഹിതമായി സര്‍ക്കാരില്‍ നിന്നും ലഭിക്കുന്നത്. തനത് ഫണ്ടില്ലാത്ത ജില്ലയിലെ രണ്ട് പഞ്ചായത്തുകളിലൊന്നാണ് വീയപുരം. മറ്റൊന്നാകട്ടെ മുട്ടാര്‍ പഞ്ചായത്തും.
തനതുഫണ്ട് ഇല്ലാത്തതിനാല്‍ തന്നെ സര്‍ക്കാരിന്റെ നിര്‍ദേശം അനുസരിച്ച് മൂന്നുലക്ഷം രൂപ പ്രയോജനപ്പെടുത്തി പ്രളയബാധിതരെ സഹായ്ക്കാന്‍ കഴിയാത്ത അവസ്ഥയുമാണെന്ന് പ്രസിഡന്റ് എന്‍ പ്രസാദ് കുമാര്‍ പറയുന്നു. കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹരമായി ആറ്റുതീരത്തെ കരകളായ മേല്പാടം, വീയപുരം കിഴക്ക്, പടിഞ്ഞാറ്,പായിപ്പാട് ,കാരിച്ചാല്‍ എന്നിവിടങ്ങളില്‍ ജലസംഭരണികള്‍ സ്ഥാപിച്ച് ഈ സംഭരണികളില്‍ നിന്നും കുടിവെള്ളം വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നാണ് ഗ്രാമവാസികളുടെ ആവശ്യം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: No drinking water in veeyapuram, Drinking Water, Flood, Rain, House, Kerala.

Powered by Info News For You

Comments
Post a Comment