ജന്മദിനത്തില്‍ കാമുകിയെ വെടിവച്ചുകൊന്ന് കോണ്‍സ്റ്റബിള്‍ ജീവനൊടുക്കി

വില്ലുപുരം: (www.kvartha.com 10.10.2018) ജന്മദിനത്തില്‍ കാമുകിയെ വെടിവച്ചുകൊന്ന് കോണ്‍സ്റ്റബിള്‍ ജീവനൊടുക്കി. തമിഴ്‌നാട്ടിലെ വില്ലുപുരത്താണു സംഭവം. എം ബി ബി എസ് വിദ്യാര്‍ത്ഥിയായ സരസ്വതി (23) ആണ് മരിച്ചത്.

പെണ്‍കുട്ടിയുടെ ജന്മദിന ആഘോഷങ്ങള്‍ക്കിടെയാണ് സംഭവം. ഇരുവരും തമ്മില്‍ വാക്കു തര്‍ക്കമുണ്ടാകുകയും പെണ്‍കുട്ടിക്കുനേരെ കാര്‍ത്തിക് റിവോള്‍വര്‍ ഉപയോഗിച്ച് നിറയൊഴിക്കുകയുമായിരുന്നു.
National, Tamilnadu, Murder, Suicide, TN cop shoots girlfriend dead, commits suicide

സമൂഹമാധ്യമത്തിലൂടെയാണ് മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയും കാര്‍ത്തിക് എന്ന പോലീസ് കോണ്‍സ്റ്റബിളും പരിചയപ്പെട്ടത്. കഴിഞ്ഞ ദിവസമായിരുന്നു പെണ്‍കുട്ടിയുടെ ജന്മദിനം. വെടിയേറ്റ പെണ്‍കുട്ടി വീട്ടില്‍തന്നെ മരിച്ചു. പിന്നാലെ കാര്‍ത്തിക് റിവോള്‍വര്‍ ഉപയോഗിച്ച് തലയില്‍ നിറയൊഴിച്ച് ജീവനൊടുക്കി. ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായതിന്റെ കാരണം വ്യക്തമല്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, Tamilnadu, Murder, Suicide, TN cop shoots girlfriend dead, commits suicide


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?